
കീവ് : യുക്രെയിനിലെ ഖാർക്കീവ്, സെപൊറീഷ്യ നഗരങ്ങളിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ പത്ത് മരണം. 30ലേറെ പേർക്ക് പരിക്കേറ്റു. ഖാർക്കീവിൽ ആറും സെപൊറീഷ്യയിൽ നാലും പേർ വീതമാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെയായിരുന്നു ഖാർക്കീവിലെ ജനവാസ കെട്ടിടങ്ങൾക്ക് നേരെയുള്ള ആക്രമണം. ഒരു പെട്രോൾ സ്റ്റേഷനും ആക്രമിക്കപ്പെട്ടു. അഞ്ചോളം റഷ്യൻ മിസൈലുകൾ സെപൊറീഷ്യയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയെന്ന് യുക്രെയിൻ അറിയിച്ചു.