pic

ന്യൂയോർക്ക്: യു.എസിലെ ഒഹായോയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ക്ലീവ്‌ലാൻഡിൽ ഉപരിപഠനം നടത്തിയിരുന്ന ഉമ സത്യസായി ഗദ്ദെ ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.അന്വേഷണം ആരംഭിച്ചെന്നും മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

ഇക്കൊല്ലം യു.എസിൽ ആത്മഹത്യ, മയക്കുമരുന്ന് ഉപയോഗം, അപകടം തുടങ്ങിയ വിവിധ കാരണങ്ങളാൽ പത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജനുവരിയിൽ ജോർജിയയിൽ ഹരിയാന സ്വദേശിയായ 25കാരനെ യാചകൻ ചു​റ്റിക കൊണ്ട് അടിച്ചുകൊന്നിരുന്നു.