
ആലപ്പുഴ: പുറക്കാട് വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. പുറക്കാട് സ്വദേശി സുദേവ് (42), മകൻ ആദിദേവ് (12) എന്നിവരാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സുദേവിന്റെ ഭാര്യ വിനീതയ്ക്ക്(40) ഗുരുതരമായി പരിക്കേറ്റു.
രാവിലെയായിരുന്നു അപകടം. ക്ഷേത്ര ദർശനത്തിന് ബൈക്കിൽ പോകുകയായിരുന്നു കുടുംബം. ഇതിനിടെ മത്സ്യവുമായി വന്ന സൈക്കിളിൽ തട്ടി, നിയന്ത്രണം വിട്ട വണ്ടി ലോറിയിൽ ഇടിക്കുകയായിരുന്നു. സുദേവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആദിദേവ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. വിനീത വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
'മരണപ്പെട്ട സുദേവ് റോഡിൽ കിടക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയേയും കുട്ടിയേയും അപ്പോൾ തന്നെ ആംബുലൻസിൽ കൊണ്ടുപോയി. കുറച്ച് സമയത്തിന് ശേഷമാണ് അടുത്ത ആംബുലൻസ് വന്ന് സുദേവിനെ കയറ്റിയത്. ഇവർ വടക്കുനിന്ന് തെക്കോട്ട് പോകുകയായിരുന്നു. ഒരു സൈക്കിളിൽ തട്ടി നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു.' -ദൃക്സാക്ഷി പറഞ്ഞു.