
ഭക്ഷണങ്ങളിൽ പല തരത്തിലുള്ള വ്യത്യസ്തതകൾ പരീക്ഷിക്കുന്നവരാണ് നമ്മൾ. ചിലത് വിജയിക്കും ചിലത് ചീറ്റിപ്പോക്കും.അത്തരത്തിൽ മലയാളികളടക്കമുള്ളവരുടെ പ്രിയ വിഭവമായ മാഗിയിൽ നടത്തിയ ഒരു പരീക്ഷണ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
''ചാസ് മാഗി'യാണ് തെരുവ് കച്ചവടക്കാരൻ ഉണ്ടാക്കിയത്. നമ്മൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു സാധനമാണ് മാഗിയിൽ ചേർത്തതാണ് വീഡിയോ വൈറലാകാൻ കാരണം. എന്താണതെന്നല്ലേ? മോരാണ് കച്ചവടക്കാരൻ മാഗിയുണ്ടാക്കാനായി ഉപയോഗിച്ചത്.
ചൂടാക്കിയ പാത്രത്തിലേക്ക് മോര് ഒഴിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത്. തുടർന്ന് മാഗി ചേർത്തുകൊടുക്കുന്നു. ഇതിലേക്ക് മുളകുപൊടി, ഉപ്പ്, മാഗി മസാല എന്നിവയും ചേർത്താണ് ഉണ്ടാക്കുന്നത്. ആളുകൾ ഇത് വളരെ ആസ്വദിച്ചുകഴിക്കുന്നതും വീഡിയോയിൽ കാണാം.
'ചതോര അങ്കിത്' എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോ കണ്ട ചിലയാളുകൾക്ക് ഈ കൊമ്പിനേഷൻ അത്ര ഇഷ്ടപ്പെട്ടിട്ടില്ല. തങ്ങളുടെ അതൃപ്തി അവർ കമൻറുകളിലൂടെ അറിയിച്ചു. ചിലരാകട്ടെ കൗതുകമാണ് പ്രകടിപ്പിച്ചത്. ഒരിക്കലെങ്കിലും ഇതൊന്നുപരീക്ഷിക്കണമെന്ന് പറയുന്നവരുമുണ്ട്.