air-india

ന്യൂഡൽഹി: യാത്ര ചെയ്യാനായി പൊളിഞ്ഞ വിൻഡോ സീ​റ്റ് ലഭിച്ചതിൽ എയർഇന്ത്യയെ വിമർശിച്ച് യുവാവ്. കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ വിമാനത്തിലായിരുന്നു സംഭവം. വിൻഡോ സീ​റ്റിലിരുന്നു യാത്ര ചെയ്യുന്നതിനായി അധിക പണം നൽകി ടിക്ക​റ്റെടുത്ത് വിമാനത്തിൽ കയറിയപ്പോഴാണ് യാത്രികൻ തകർന്ന നിലയിലുളള സീ​റ്റ് കണ്ടത്. തുടർന്ന് ഇയാൾ വിവരം എയർ ഇന്ത്യാ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തകർന്ന സീ​റ്റ് ശരിയാക്കാൻ എഞ്ചിനീയർ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിലാണ് മോശം സർവീസ് നടത്തിയതിൽ യുവാവ് ജീവനക്കാരെ ചോദ്യം ചെയ്തത്.

Paid extra 1k for a broken window seat (22A) on Air India AI512 from DEL to BLR on 4th Apr. They called the engineer to fix it, but he couldn't. Is this what I paid the flight fare for? Can't I atleast expect a proper seat after paying so much? @airindia @DGCAIndia @Ministry_CA pic.twitter.com/j2vxlcRbnt

— Name cannot be blank (@Kaijee04) April 6, 2024

seat

'വിൻഡോ സീ​റ്റിലിരുന്ന് യാത്ര ചെയ്യുന്നതിന് ടിക്ക​റ്റ് തുകയെക്കാൾ ആയിരം രൂപ അധികമായി അടച്ചിരുന്നു. തകർന്ന സീ​റ്റ് ശരിയാക്കാൻ എഞ്ചിനീയർക്ക് പോലും സാധിച്ചില്ല. ഇതിനാണോ ഞാൻ അധികമായി പണം നൽകിയത്'- യുവാവ് സിവിൽ ഏവിയേഷന്റെ ഡയറക്ടർ ജനറലിനെയും സിവിൽ ഏവിയേഷൻ മന്ത്രാലയത്തെയും ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്​റ്റ് ചെയ്യുകയായിരുന്നു. പോസ്​റ്റിന് പ്രതികരണവുമായി എയർ ഇന്ത്യയും രംഗത്തെത്തി. യാത്രക്കാരനോട് എയർഇന്ത്യ യാത്രയുമായി ബന്ധപ്പെട്ടുളള കൂടുതൽ വിവരങ്ങൾ ആരായുകയും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

I have.

— Name cannot be blank (@Kaijee04) April 6, 2024

കഴിഞ്ഞ ജനുവരിയിലും സമാന സംഭവം നടന്നിരുന്നു. കണ്ടന്റ് ക്രിയേ​റ്ററായ ശ്രേയതി ഗാർഗാണ് വിമാനത്തിന്റെ സേവനങ്ങളിൽ അസംത്യപ്തി പ്രകടിപ്പിച്ച് ഇൻസ്​റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്. ഗാർഗ് തന്റെ രണ്ടര വയസും ഏഴ് മാസം പ്രായമുളള കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യുന്നതിന് ഉയർന്ന നിരക്കിലുളള മികച്ച സംവിധാനങ്ങൾ ലഭിക്കുന്ന സീ​റ്റാണ് ബുക്ക് ചെയ്തത്. എന്നാൽ യാത്ര വളരെ ദുഷ്‌കരമായിരുന്നുവെന്നായിരുന്നു അവരുടെ പോസ്റ്റ്. കുഞ്ഞുങ്ങൾക്ക് യാത്രയ്ക്കിടെ യാതൊരു തരത്തിലുളള വിനോദവും ജീവനക്കാർ ഒരുക്കിയിരുന്നില്ലെന്നും ശ്രേയതി വീ‌ഡിയോയിൽ വ്യക്തമാക്കിയിരുന്നു,