coconut

സംസ്ഥാനത്ത് ചൂട് കുത്തനെ ഉയരുകയാണ്. അതോടൊപ്പം തന്നെ ചൂടുകുരു അടക്കമുള്ള പ്രശ്നങ്ങൾ നമ്മളെ അലട്ടിക്കൊണ്ടിരിക്കുകയാണ്. ചൊറിച്ചിലും പാടുകളുമൊക്കെയായി ചൂടുകുരു നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? എങ്കിൽ ഇതിനെ അകറ്റാനുള്ള പരിഹാരം നമ്മുടെ വീടുകളിൽ തന്നെയുണ്ട്.

ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കഴിവതും ഇളംകളറുള്ള വസ്ത്രങ്ങൾ ധരിക്കുക. ചൂടുകുരുവിൽ ലാക്‌ടോ കലാമിൻ ലോഷൻ പുരട്ടുന്നത് നല്ലതാണ്. കോട്ടൻ തുണി തണുത്ത വെള്ളത്തിൽ മുക്കി ചൂടുകുരു ഉള്ളയിടങ്ങളിൽ വച്ചുകൊടുക്കുന്നതുവഴി അൽപം ആശ്വാസം ലഭിക്കും.

ചൂടുകുരു ഉള്ളയിടങ്ങളിൽ ഒരു കാരണവശാലും ചൊറിയരുത്. ചർമം വൃത്തിയായി സൂക്ഷിക്കുകയാണ് ഏറ്റവും പ്രധാനം. ചൂടുകുരുവിൽ തേങ്ങാപ്പാൽ പുരട്ടുക. പതിനഞ്ച് മിനിട്ടിന് ശേഷം കുളിക്കുക. ഇനി കുരു ഉള്ള സ്ഥലങ്ങളിൽ തേങ്ങാവെള്ളം പുരട്ടിക്കൊടുക്കാം. ഒറ്റ ദിവസം കൊണ്ട് റിസൽട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്.

അതേസമയം, എല്ലാവരുടെയും ചർമം ഒരുപോലെയല്ല, ചിലർക്ക് അലർജിയുടെ പ്രശ്നങ്ങളൊക്കെ ഉണ്ടാകാം. അങ്ങനെയുള്ളവർ ദേഹത്ത് എന്തെങ്കിലും പുരട്ടുന്നതിന് മുമ്പ് അലർജി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം. അമിതമായി ചൂടുകുരു ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടാൻ മടിക്കേണ്ട.