
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച ഫിനിഷറാണ് രാഹുൽ ഗാന്ധിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കോൺഗ്രസ് പാർട്ടിയെ ഇല്ലാതാക്കുമെന്ന് രാഹുൽ ഗാന്ധി പ്രതിജ്ഞയെടുത്തിരിക്കുകയാണ്. കോൺഗ്രസും അഴിമതിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും മദ്ധ്യപ്രദേശിലെ സിധി ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റിലെ മികച്ച ഫിനിഷറാണ് ധോണി. അതുപോലെയാണ് രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധി. നേതാക്കൾ കോൺഗ്രസ് വിട്ടതിന്റെ കാരണം ഇതാണ്. കോൺഗ്രസിനെ ഇല്ലാതാക്കാതെ രാഹുൽ ഗാന്ധി നിറുത്തില്ല. അധികാരത്തിലിരിക്കുമ്പോൾ കോൺഗ്രസ് നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. അവ ഭാഗികമായെങ്കിലും നിറവേറ്റിയിരുന്നുവെങ്കിൽ ഇന്ത്യ വളരെ മുമ്പേ ശക്തമായ രാജ്യമായി മാറിയേനെയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.