
മസ്‌കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര ഉമ്മന്നൂർ സ്വദേശി കോശി യേശുദാസ് (55) ആണ് മരിച്ചത്. ദി പെന്തക്കോസ്‌ത് മിഷൻ സൗദി അറേബ്യ ഖഫ്‌ജി സഭാംഗമായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് കുടുംബസമേതം സൗദിയിൽ നിന്നും റോഡ് മാർഗം സലാലയിലേക്ക് യാത്ര ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. പരിക്കേറ്റ ഭാര്യയും മൂന്ന് മക്കളും ചികിത്സയിലാണ്.
കാർ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്ന വിവരം ഏറെ വൈകിയാണ് പുറംലോകമറിഞ്ഞത്. അതിനാൽ ഇവരെ ആശുപത്രിയിലെത്തിക്കാനും വൈകി. വാളകം സ്വദേശി പ്രെയ്‌സി ആണ് ഭാര്യ. കെൻസിയ, കെൻസ്, സാറ എന്നിവർ മക്കളാണ്. കൊട്ടാരക്കര ഉമ്മന്നൂർ പഴിഞ്ഞം പരേതനായ എകെ യേശുദാസിന്റെയും കുഞ്ഞ് മറിയാമ്മയുടെയും മകനാണ് കോശി യേശുദാസ്.