green

കൊച്ചി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗുജറാത്തിലെ കവ്‌ഡ പുനരുജ്ജീവന ഇന്ധന ഉത്പാദന പദ്ധതിയിൽ ഒന്നര ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രീൻ മാനേജിംഗ് ഡയറക്ടർ വിനീത് ജയിൻ വ്യക്തമാക്കി. 538 ചതുരശ്ര കിലോമീറ്റർ വ്യസ്തൃതിയുള്ള ക്യാമ്പസായ കവ്ഡയെ ഇന്ത്യയുടെ പ്രകൃതി സൗഹൃദ വ്യവസായ ഉത്പാദന കേന്ദ്രമായി വികസിപ്പിക്കാനാണ് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി ലക്ഷ്യമിടുന്നത്. മുപ്പത് ജിഗാവാട്ട് വൈദ്യുതി ഉത്പാദനം ഇവിടെ സാദ്ധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൽ നാല് ജിഗാ വാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.