s

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പിന്മാറുന്നതായി ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു. ആരോഗ്യകാരണങ്ങളാലാണ് തീരുമാനമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി.നദ്ദക്ക് അയച്ച കത്തിൽ അറിയിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് പിന്മാറ്റമെന്നും മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് കാണാമെന്നും ഖുശ്ബു പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ഖുശ്ബുവിന് ഇക്കുറി സീറ്റ് നൽകിയിരുന്നില്ല.10നുശേഷം സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി തൃശൂരിൽ എത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നു.