ss

അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇടീം മിന്നലും എന്ന് പേരിട്ടു. ഫൺഫിൽഡ് ഫാമിലി എന്റർടെയിനറായി ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ ടൈറ്രിൽ പോസ്റ്റർ പുറത്ത്.
കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി ,എൻ.പി നിസ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന കൃഷ്ണ പൂജപ്പുര. ഛായാഗ്രഹണം - മഹാദേവൻ തമ്പി, ഗാനങ്ങൾ ബി.കെ ഹരി നാരായണൻ, സംഗീതം പ്രകാശ് ഉള്ളേരി .

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, പി.ആർ.ഒ പി.ശിവപ്രസാദ്,