പാവറട്ടി: ഓൺലൈൻ തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലയാളിയും ഗുജറാത്തിൽ സ്ഥിരതാമസക്കാരനുമായ സൂറത്ത് സ്വദേശി പുലിമുഖത്തട്ട് വീട്ടിൽ ഷൈൻ രാജിനെ (രാജേഷ് 42) പാവറട്ടി എസ്.എച്ച്.ഒ. എം.രമേഷിന്റെ കെ.പി.സംഘം പിടികൂടിയത്. 2017 മുതൽ ഓൺലൈൻ ഡേറ്റിംഗ് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽനിന്ന് പണം തട്ടിയെടുത്ത് ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്.ഐ. വൈശാഖ്, സി.പി.ഒമാരായ ജിനൂപ് ആന്റോ, ഷെഫീഖ് എന്നിവരുണ്ടായിരുന്നു.