
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ഏപ്രിൽ 8 - 1199 മീനം 26 തിങ്കളാഴ്ച . ( പുലർന്ന ശേഷം 10 മണി 12 മിനിറ്റ് 10 സെക്കന്റ് വരെ ഉത്തൃട്ടാതി നക്ഷത്രം ശേഷം രേവതി നക്ഷത്രം )
അശ്വതി: സൂക്ഷിച്ചില്ലെങ്കില്‍ ധനനഷ്ടമുണ്ടാകും, സ്വജനങ്ങളില്‍ നിന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. തൊഴില്‍ തടസംവരും.
ഭരണി: കുടുംബ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും, വിവാദങ്ങളില്‍ പരാജയം ഉണ്ടാകും.
കാര്‍ത്തിക: ചെലവുകള്‍ അധികരിക്കും, സുഹൃത്തുക്കളാല്‍ പലവിധ വിഷമതകള്‍ ഉണ്ടാകും. അന്യര്‍ക്കായി പരിശ്രമിക്കും.
രോഹിണി: പണം ചെലവഴിക്കാന്‍ മടി കാണിക്കും. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് കാലതാമസം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അല്‍പ്പം മന്ദതയുണ്ടാകും.
മകയിരം: ദൂര സ്ഥലങ്ങളിലേക്ക് മാറ്റം, ശത്രുക്കള്‍ വര്‍ദ്ധിക്കും, സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും.
തിരുവാതിര: ഉയര്‍ന്ന സ്ഥാനം ആഗ്രഹിക്കുന്നവര്‍ക്ക് സ്വപ്രയത്നത്തിലൂടെ അതു സാധിക്കും. വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും.
പുണര്‍തം: ബന്ധുക്കളുമായി സഹകരിക്കുകയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.
പൂയം: ധനാഭിവൃദ്ധിയും ജീവിത സൗകര്യങ്ങളും ലഭ്യമാകും. ആത്മാര്‍ത്ഥതയുള്ള ഉപദേശങ്ങള്‍ ലഭിക്കും. സാമര്‍ത്ഥ്യത്തോടെ എല്ലാകാര്യങ്ങളും ചെയ്ത് വിജയിക്കും.
ആയില്യം: പ്രമോഷന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. സഹോദരങ്ങള്‍ തമ്മില്‍ ഐക്യതയുണ്ടാവും.
മകം : ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും, സുഹൃത്തുക്കളാലും ബന്ധുക്കളാലും പ്രശംസിക്കപ്പെടും.
പൂരം : ജോലി സ്ഥിരത ശമ്പള വർദ്ധനവ് എന്നിവയ്ക്ക് സാധ്യത. സ്വയം തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ലാഭം.
ഉത്രം : സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. കര്‍മ്മ മേഖലയിലെ പ്രശ്‌നങ്ങള്‍ അസ്വസ്ഥതകൾ ഉണ്ടാക്കും. കുടുംബത്തില്‍ നിന്നും മാറി താമസിക്കും.
അത്തം : അപ്രതീക്ഷിതമായി ചെലവുകള്‍ വരാം. അയല്‍വാസികളുമായി പിണക്കം വരും. അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. അലസത അനുഭവപ്പെടും.
ചിത്തിര : തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും.
ചോതി : സര്‍ക്കാര്‍ പദവിയിൽ ഇരിക്കുന്നവര്‍ക്ക് പദവിയിൽ ഉയര്‍ച്ച പ്രതീക്ഷിക്കാം. സന്തോഷവും ധൈര്യവും പ്രകടിപ്പിക്കാനുള്ള സന്ദര്‍ഭം വരും.
വിശാഖം : കുട്ടികള്‍ക്ക് അസുഖങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. ഭാര്യയുമായുള്ള അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.
അനിഴം : കാര്യസാദ്ധ്യതയും തൊഴിലിൽ അഭിവൃദ്ധിയുമുണ്ടാകും. പിതൃഭൂസ്വത്ത് വില്‍ക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും.
കേട്ട : പുണ്യകര്‍മ്മങ്ങള്‍ക്കായി ധനം ചെലവഴിക്കും. വസ്തുക്കള്‍, വാഹനം എന്നിവ സ്വന്തമാക്കും. ധനാഭിവൃദ്ധിയുടെ അവസരം.
മൂലം : മാതാപിതാക്കളെ അനുസരിക്കും. വിദേശത്തു നിന്നും ജോലി വാഗ്ദാനങ്ങള്‍ തേടിയെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും.
പൂരാടം : ഉയര്‍ന്ന സ്ഥാന പ്രാപ്തിയുണ്ടാകും. പങ്കാളിയുടെ സഹകരണം മുഖേന എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും.
ഉത്രാടം : ഉദാരമനസ്‌കതയോടെ പ്രവര്‍ത്തിക്കും. കുടുംബപരമായി അഭിവൃദ്ധിയുണ്ടാകും. സുഹൃത്തുക്കള്‍ക്കായി ധാരാളം ധനം ചെലവഴിക്കും.
തിരുവോണം : ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുള്ള ചുമതല ലഭിക്കും. സമാര്‍ത്ഥ്യത്തോടെയും ധൈര്യത്തോടെയും എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കും.
അവിട്ടം : എതിര്‍പ്പുകളെയും തടസങ്ങളെയും അതിജീവിക്കാന്‍ കഴിയും. ഈശ്വരപ്രീതികരങ്ങളായ കാര്യങ്ങള്‍ക്ക് ധാരാളം സമയം ചെലവഴിക്കും.
ചതയം : സംസാരചാതുര്യം കൊണ്ട് ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും. ഏറെ കാലമായി മാറ്റിവച്ച ഇഷ്ടങ്ങള്‍ നടപ്പിലാക്കും. കുടുംബത്തില്‍ ശാന്തിയും സമാധാനവും.
പൂരുരുട്ടാതി : സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കും. ബാങ്കില്‍ ലോണിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭിക്കുന്നതാണ്. പണം ധാരാളം സമ്പാദിക്കുമെങ്കിലും ചെലവഴിക്കാന്‍ മടിക്കും.
ഉത്തൃട്ടാതി : മുന്‍കോപവും പിടിവാശിയും നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.
രേവതി : ചതി, വഞ്ചന ഇവയില്‍പ്പെട്ട് ധനനഷ്ടം ഉണ്ടാകും.കോപം നിമിത്തം സുഹൃത്തുക്കള്‍ അകലും.