
മാഡ്രിഡ് : നാൽപ്പത് വർഷത്തിന് ശേഷം കോപ്പ ഡെൽറേ കിരീടത്തിൽ മുത്തമിട്ട് സ്പാനിഷ് ഫുട്ബാൾ ക്ളബ് അത്‌ലറ്റിക്കോ ബിൽബാവോ. കഴിഞ്ഞ ദിവസം നടന്ന ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ റയൽ മയ്യോർക്കയെ മറികടന്നാണ് ബിൽബാവോ കിരീടം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും 1-1ന് സമനിലയിൽ പിരിഞ്ഞതിനെത്തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. നിശ്ചിത സമയത്തിന്റെ ആദ്യ പകുതിയിൽ ആദ്യം ഗോളടിച്ചത് മയ്യോർക്കയാണ്. തൊട്ടുപിന്നാലെ തിരിച്ചടിച്ച് ബിൽബാവോ കളി സമനിലയിലാക്കി. തുടർന്ന് അധിക സമയത്തും ആർക്കും ഗോളടിക്കാൻ കഴിയാതിരുന്നതോടെ ഷൂട്ടൗട്ട് വേണ്ടിവരികയായിരുന്നു.
24
ബിൽബാവോയുടെ 24-ാമത് കോപ്പ ഡെൽ റേയ് കിരീടമാണിത്. 31 തവണ കിരീടം നേടിയ ബാഴ്സലോണ മാത്രമാണ് ഇക്കാര്യത്തിൽ ബിൽബാവോയ്ക്ക് മുന്നിലുള്ളത്.
1984
ന് ശേഷം ആദ്യമായാണ് ബിൽബാവോ ഒരു മേജർ കിരീടം നേടുന്നത്.