
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രൈറ്റനെ കീഴടക്കി ആഴ്സനൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ബ്രൈറ്റന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 33-ാം മിനിട്ടിൽ ബുക്കായോ സാക്ക,62-ാം മിനിട്ടിൽ കായ് ഹാവെർട്സ്, 86-ാം മിനിട്ടിൽ ലിയാൻഡ്രോ ട്രൊസാഡ് എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു ആഴ്സനലിന്റെ ജയം.
ഇതോടെ 31 മത്സരങ്ങളിൽ നിന്ന് ആഴ്സനലിന് 71 പോയിന്റായി. 30 മത്സരങ്ങളിൽ 70 പോയിന്റുള്ള ലിവർപൂളാണ് രണ്ടാം സ്ഥാനത്ത്. 31 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തുണ്ട്. സിറ്റി കഴിഞ്ഞ ദിവസം 4-2ന് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചിരുന്നു.