
ടൊറന്റോ : കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ തോറ്റിരുന്ന ഇന്ത്യൻ സഹോദരങ്ങളായ ആർ.പ്രഗ്നാനന്ദയും സഹോദരി ആർ.വൈശാലിയും മൂന്നാം റൗണ്ടിൽ വിജയം നേടി. സഹ ഇന്ത്യൻതാരം വിദിത്ത് ഗുജറാത്തിയെയാണ് പ്രഗ് കീഴടക്കിയത്. കറുത്ത കരുക്കൾകൊണ്ട് കളിച്ച പ്രഗ് 45 നീക്കങ്ങൾക്ക് ഒടുവിലാണ് വിജയം കണ്ടത്. വൈശാലി മൂന്നാം റൗണ്ടിൽ നൂറിഗൈൽ സാലിമോവയെയാണ് തോൽപ്പിച്ചത്. മറ്റ് ഇന്ത്യൻ താരങ്ങളായ ഗുകേഷും കൊനേരി ഹംപിയും സമനിലയിൽ പിരിഞ്ഞു. രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിസ്റ്റായിരുന്ന നിപ്പോം നിയാംഷിയാണ് ഗുകേഷിനെ സമനിലയിൽ തളച്ചത്. ചൈനയുടെ ടാൻ ഷോംഗിയോടാണ് ഹംപി സമനിലയിൽ പിരിഞ്ഞത്.