
ന്യൂഡൽഹി: ഭർത്താവിനൊപ്പം താജ്മഹൽ സന്ദർശിക്കാനെത്തിയ യു.എസ് വനിതയോട് അപമര്യാദയായി പെരുമാറിയ ടൂർ ഗൈഡ് അറസ്റ്റിൽ. മൻമോഹൻ ആര്യയാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം. ഗൈഡ് ദമ്പതികളെ സമീപിച്ച് ഫോട്ടോ എടുക്കാമെന്ന് അറിയിച്ചു. ഭർത്താവ് മുന്നോട്ട് നീങ്ങിയപ്പോൾ സ്‌ത്രീയോട് മോശമായി പെരുമാറുകയായിരുന്നു. ദമ്പതികൾ താജ്മഹലിലെ സുരക്ഷാ ഉദ്യോഗസ്ഥരെ സംഭവം അറിയിച്ചു. തുടർന്ന് ഗൈഡിനെ പിടികൂടി പോലീസിന് കൈമാറി. ഗൈഡിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.