basket-ball

ആലപ്പുഴ: ഇന്ത്യൻ ദേശീയ ടീം കോച്ചും വേൾഡ് അസോസിയേഷൻ ഓഫ് ബാസ്ക്കറ്റ്ബാൾ കോച്ച് ഇൻസ്ട്രക്ടറുമായ വെസെലിൻ മാറ്റിക്കിന്റെ നേതൃത്വത്തിൽ നടന്ന ത്രിദിന ബാസ്കറ്റ്ബാൾ ക്ലിനിക് ആലപ്പുഴ വൈ . എം .സി .എ യിൽ സമാപിച്ചു 130 ബാസ്കറ്റ് ബാൾ പരിശീലകർ പങ്കെടുത്തു.

കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ പരിശീലകരായ സി വി സണ്ണിയും പി സി ആൻ്റണിയും ശിൽപശാലയിൽ പങ്കെടുത്തു. സ്‌പോർട്‌സ് ഫിസിയോളജിയിൽ സ്റ്റാലിൻ റാഫേലിൻ്റെയും, സ്പോർട്സ് ഇഞ്ചുറിയിലും , ടെക്നിക്കൽ ആസ്പെക്ടിലും ഫിബ കമ്മീഷണർ ഡോ. പ്രിൻസ് കെ മറ്റത്തിൻ്റെയും ക്ലാസുകളും ശിൽപശാലയിൽ നടന്നു