ss

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 170-ാം ചിത്രമായ വേട്ടയൻ ഒക്ടോബറിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് പോസ്റ്റർ പുറത്ത് . എതിരാളികളെ നേരിടാൻ തോക്കെടുത്ത് നിശ്ചയദാർഢ്യത്തോടെ നിൽക്കുന്ന രജനികാന്തിനെ പോസ്റ്രറിൽ കാണാം. 'ജയ്ഭീം'ലൂടെ ശ്രദ്ധേയനായ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം.
മൂന്ന് പതിറ്റാണ്ട് നീണ്ട ഇടവേളക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിക്കുന്നു എന്നതാണ് വേട്ടയന്രെ പ്രത്യേകത. ആദ്യമായാണ് ബച്ചൻ ഒരു തമിഴ് ചിത്രത്തിൽ അഅഭിനയിക്കുന്നത്. ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു. കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ, ജി. എം സുന്ദർ, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, രക്ഷൻ, സാബുമോൻ , സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് സം​ഗീതം പകരുന്നത്.ഛായാഗ്രഹണം: എസ് ആർ കതിർ, ചിത്രസംയോജനം: ഫിലോമിൻ രാജ്, പ്രൊഡക്ഷൻ ഡിസൈനർ: കെ കദിർ, ആക്ഷൻ: അൻപറിവ്, ക്രിയേറ്റീവ് ഡയറക്ടർ: ബി കിരുതിക, കലാസംവിധാനം: ശക്തി വെങ്കട്ട് രാജ്, മേക്കപ്പ്: ബാനു ബി, പട്ടണം റഷീദ്, പിആർഒ: ശബരി.