ss

റെജിസ് ആന്റണി സംവിധാനംചെയ്യുന്ന സ്വർഗം എന്ന ചിത്രത്തിൽ അജു വർഗീസും അനന്യയും പ്രധാന വേഷത്തിൽ എത്തുന്നു.കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ ജോണി ആന്റണി, മഞ്ജു പിള്ള, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. വിനീത് ശ്രീനിവാസൻ , അപർണ ബാലമുരളി, നിക്കി ഗൽറാണി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഒരു സെക്കന്റ് ക്ളാസ് യാത്ര എന്ന ചിത്രത്തിന്റെ സംവിധായകരിൽ ഒരാളാണ് റെജിസ് ആന്റണി. ഏപ്രിൽ 11ന് പാലയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ വിനീത് തട്ടിൽ, അഭിറാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണി രാജാ, രഞ്ജിത്ത് കാങ്കോൽ, കുടശനാട് കനകം എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ലിസി കെ ഫെർണാണ്ടസും റെജിസ് ആന്റണിയും ചേർന്ന് ചിത്രത്തിന് കഥ എഴുതുന്നത്. തിരക്കഥ റെജിസ് ആന്റണി, റോസ് റെജിസ്. ഛായാഗ്രഹണം - എസ് ശരവണൻ, എഡിറ്റർ - ഡോൺ മാക്‌സ്, സംഗീതം - മോഹൻ സിത്താര, ലിസി കെ ഫെർണാണ്ടസ് - ജിന്റോ ജോൺ, റീറെക്കോർഡിങ്ങ് - ബിജിബാൽ, വരികൾ - സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബേബി ജോൺ കലയന്താനി, കല - അപ്പുണ്ണി സാജൻ, മേക്കപ്പ് - പാണ്ഡ്യൻ, വസ്ത്രാലങ്കാരം ആൻഡ് ക്രിയേറ്റീവ് ഡയറക്ഷൻ - റോസ് റെജിസ്,പ്രോജക്ട് ഡിസൈനർ-ജിന്റോ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്,സി . എൻ ഗ്ലോബൽ

മൂവീ

സന്റെ ബാനറിൽ ലിസി ഫെർണാണ്ടസ് ആണ് നിർമ്മാണം.

പി. ആർ. ഒ വാഴൂർ ജോസ്, എ . എസ് ദിനേശ്, ആതിര ദിൽജിത്ത്.

'




,