
അശ്വതി: അശ്വതി: സാമ്പത്തിക നില മെച്ചപ്പെടും. രാഷ്ട്രീയ പ്രവർത്തകർക്ക് ഗുണപരമായ വാരം. ജോലിയിൽ സ്ഥലം മാറ്റം. ആശുപത്രി മുതലായ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് അത്ര ഗുണകരമായ വാരമല്ല. ഭാഗ്യദിനം ബുധൻ.
ഭരണി: കുടുംബ ക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്സവങ്ങളിൽ പങ്കെടുക്കും. കിട്ടാനുള്ള വസ്തുവകകൾ വന്നുചേരും. സർക്കാർ ജോലിക്കാർക്ക് സ്ഥാനകയറ്റം. ശരീര ക്ഷീണം, നീർവീഴ്ച എന്നിവ ഉണ്ടാകാതെ സൂക്ഷിക്കുക. ഭാഗ്യദിനം ചൊവ്വ.
കാർത്തിക: പുതിയ ബിസിനസിൽ ഗുണം. മക്കളുടെ വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും. യാത്രകൾ മാറ്റി വയ്ക്കേണ്ടി വന്നേക്കും. ഉദര സംബന്ധമായ രോഗങ്ങൾക്ക് സാദ്ധ്യത. ഭാഗ്യദിനം വ്യാഴം.
രോഹിണി: ജോലിയിൽ പൂർണ സംതൃപ്തി ഉണ്ടാകും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് ഗുണകരം. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് നല്ലകാലം. കൃഷി സംബന്ധമായി നഷ്ടങ്ങൾ സംഭവിച്ചേക്കും. ഭാഗ്യദിനം തിങ്കൾ.
മകയിരം: സർവ വിഘ്നങ്ങളും നീങ്ങും. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് നേട്ടം. തൊഴിൽ രംഗം മെച്ചപ്പെടും. വിവാഹം നടക്കും. അദ്ധ്യാപകർക്ക് ജോലി ഭാരം കൂടും. സന്ധിരോഗത്തിന് സാദ്ധ്യത. ഭാഗ്യദിനം വെള്ളി.
തിരുവാതിര: ഓൺലൈൻ ബിസിനസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നേട്ടം. എഴുത്തുകാർക്ക് പ്രശസ്തി വർദ്ധിക്കും. തർക്ക വിഷയങ്ങളിൽ വിജയം. വ്യവസായശാലയിൽ പണിമുടക്ക് വരും. ഭാഗ്യദിനം ഞായർ.
പുണർതം: പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ദൂരയാത്ര ചെയ്യേണ്ടിവരും. മുൻകോപം മൂലം മറ്റുള്ളവരുടെ വിരോധത്തിനിടവരുത്തും. ശാരീരികമായി സുഖം കുറയും. ഭാഗ്യദിനം ചൊവ്വ.
പൂയം: എതിർപ്പുകളെ അതിജീവിച്ച് മുന്നേറും. നറുക്കെടുപ്പിൽ വിജയിക്കും. ധനലാഭങ്ങൾ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിദേശയാത്ര ചെയ്യേണ്ടിവരും. ശത്രുക്കളുടെ ശല്യം വർദ്ധിക്കും. ഭാഗ്യദിനം ശനി.
ആയില്യം: സന്താനങ്ങളെ കൊണ്ട് ശ്രേയസുണ്ടാകും. രാഷ്ട്രീയകാർക്ക് നല്ല സമയം. കലാ-കായിക രംഗത്തുള്ളവർക്ക് പ്രശസ്തിയുണ്ടാകും. ഊഹക്കച്ചവടക്കാർക്ക് നഷ്ടം. വിദ്യാർത്ഥികൾ കൂടുതൽ പരിശ്രമിക്കേെണ്ടി വരും. ഭാഗ്യദിനം വ്യാഴം.
മകം: സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. കൃഷി സംബന്ധമായി ഗുണമുണ്ടാകും. യാത്രയിൽ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടേക്കാം. ഭാര്യയുമായി അകൽച്ച വരും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. ഭാഗ്യദിനം ബുധൻ.
പൂരം: എഴുത്തുകാർക്ക് പുരസ്കാരം. ഉദ്യോഗാർത്ഥികൾക്ക് ഗുണഫലം. പുതിയ സംരംഭങ്ങൾ തുടങ്ങും. രാഷ്ട്രീയ പ്രവർത്തകർക്ക് സമ്മർദ്ദം ഉണ്ടാകും. ജീവിതശൈലിയിൽ മാറ്റം. പങ്കാളിയുമായി അസ്വാരസ്യം. ഭാഗ്യദിനം തിങ്കൾ.
ഉത്രം: സന്താന ലബ്ധിയുണ്ടാകും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടനിടവരും. കാർഷിക മേഖലയിലുള്ളവർക്ക് അഭിവൃദ്ധിയുണ്ടാകും. രോഗങ്ങൾ മൂലം ആശുപത്രിവാസം വേണ്ടിവരും. പുതിയ കമ്പനികളിൽ ജോലി സാദ്ധ്യത. ഭാഗ്യദിനം വ്യാഴം.
അത്തം: ഭക്തി മാർഗങ്ങളിൽ സമയം ചെലവഴിക്കും. നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ കിട്ടും. അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടും. യന്ത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കുക. സഹോദര തുല്യരിൽ നിന്നും ശത്രുതയുണ്ടാകും. ഭാഗ്യദിനം ശനി.
ചിത്തിര: സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. വ്യവഹാരങ്ങളിൽ വിജയം. സത്കർമ്മങ്ങൾ ചെയ്യും. വിദേശയാത്ര തരപ്പെടും. പ്രണയ സാഫല്യം. വാഹനലാഭം, ഹോട്ടൽ, റിസോർട്ട് മേഖലയിൽ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടും. ഭാഗ്യദിനം ചൊവ്വ.
ചോതി: വാഹനം മാറ്റി വാങ്ങും, പുതിയ ഗൃഹം നിർമ്മിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം. വൈദ്യശാസ്ത്ര രംഗത്തുപ്രവർത്തിക്കുന്നവർക്ക് നേട്ടം. സുഹൃത്തുക്കളുടെ വാക്ക്കേട്ട് ചതിയിൽ പെടാൻ സാദ്ധ്യത. ഭാഗ്യദിനം വെള്ളി.
വിശാഖം: വിദ്യാർത്ഥികൾക്കും, ഗവേഷകർക്കും മികച്ച അവസരം. വളരെ കാലമമായി കാണാൻ ആഗ്രഹിച്ചിരുന്നവരെ കണ്ടുമുട്ടും. മുൻ നിശ്ചയിച്ച വിവാഹത്തിന് തടസം നേരിടും. ഭാഗ്യദിനം ബുധൻ.
അനിഴം: പുതിയ ചില ഏജൻസി ഏർപ്പാടുകൾ തുടങ്ങാൻ ശ്രമിക്കും. പൊതുകാര്യങ്ങളിൽ പ്രവർത്തിക്കുവാൻ ഉത്സാഹം കൂടും. ബാങ്കിൽ അടയ്ക്കേണ്ട ലോണുകൾക്ക് ജപ്തി നേരിടേണ്ടി വരും. മനഃസുഖം കുറയും. ഭാഗ്യദിനം തിങ്കൾ.
തൃക്കേട്ട: കലാസാഹിത്യ പ്രവർത്തനം മൂലം ഗുണാനുഭവം. നാണ്യവിളകളിൽ നിന്നും അപ്രതീക്ഷിത വരുമാനം. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിജയം. ശത്രുശല്യം വർദ്ധിക്കും. ഭാഗ്യദിനം വ്യാഴം.
മൂലം: സാമ്പത്തികമായി പുരോഗതിയുണ്ടാകും. ചെറുയാത്രകൾ ഗുണം ചെയ്യും. സിനിമ, സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. ഭക്ഷ്യവിഷബാധ ശ്രദ്ധിക്കുക. സ്ഥാനമാനങ്ങളും ധനാഗമവും ഉണ്ടാകും. ഭാഗ്യദിനം ഞായർ.
പൂരാടം: പുതിയ കരാറുകളിൽ ഏർപ്പെടും. വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരം. കൂട്ടുകച്ചവടത്തിൽ നഷ്ടം. ബന്ധുജനവിയോഗം അനുഭവിക്കേണ്ടി വരും. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം വെള്ളി.
ഉത്രാടം: പൊതുപ്രവർത്തകർക്ക് ശോഭിക്കാൻ കഴിയും. കർമ്മ മേഖലയിൽ തിളങ്ങാൻ അവസരം. സ്ത്രീകൾ ആരോഗ്യകാര്യത്തിൽ ശ്രദ്ധപുലർത്തണം. സഹോദരബന്ധങ്ങളിൽ ഉലച്ചിൽ വരാതെ ശ്രദ്ധിക്കുക. ഭാഗ്യദിനം ബുധൻ.
തിരുവോണം: ക്രയവിക്രയങ്ങളിൽ നേട്ടം. അലങ്കാര വസ്തുക്കൾ വാങ്ങും. ജോലിയിൽ അധികാരപരിധിയും ഉത്തരവാദിത്വവും വർദ്ധിക്കും. സന്ധി - വാത രോഗങ്ങൾക്ക് ചികിത്സ തേടേണ്ടിവരും. ഭാഗ്യദിനം ശനി.
അവിട്ടം: ജോലിയിൽ സംതൃപ്തിയുണ്ടാകും. മനസിനെ അലട്ടികൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം. മകന്റെ ഉപരി പഠനത്തിന് പണം ആവശ്യമായി വന്നേക്കാം. അന്യരുടെ വാക്ക്കേട്ട് പ്രവർത്തിക്കാതിരിക്കുക. ഭാഗ്യദിനം വ്യാഴം.
ചതയം: കാർഷിക രംഗത്തുള്ളവർക്ക് സാമ്പത്തിക നേട്ടം. വിഷാദ രോഗങ്ങൾക്ക് ചികിത്സ തേടും. ജീവനക്കാർക്ക് കൊടുക്കേണ്ട ആനുകൂല്യങ്ങൾ കൊടുക്കുത്താതുമൂലം വ്യവസായത്തിൽ തടസമുണ്ടാകും. മനസമാധാനം നഷ്ടപ്പെടും. ഭാഗ്യദിനം ചൊവ്വ.
പൂരൂരുട്ടാതി: മാറ്റിവച്ച വിവാഹം നടക്കും. പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രശ്സതിയുണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ആരോഗ്യപരമായി ഗുണം കുറയും. ഭാഗ്യദിനം വെള്ളി.
ഉത്രട്ടാതി: സാമ്പത്തിക നില മെച്ചപ്പെടും. കൂട്ടുകച്ചവടത്തിൽ നിന്നും ലാഭം വർദ്ധിക്കും. സന്താനയോഗം കാണുന്നു. വ്യവസായത്തിൽ നഷ്ടം വരാതെ ശ്രദ്ധിക്കുക. ഹൃദ്രോഗസംബന്ധമായി ചികിത്സതേടാനിടയുണ്ട്. ഭാഗ്യദിനം ഞായർ.
രേവതി: വ്യവഹാരങ്ങളിൽ അപ്രതീക്ഷിത വിജയം. ആയുർവേദ ചികിത്സമൂലം ആരോഗ്യം പുഷ്ഠിപ്പെടും. സാഹസിക പ്രവർത്തികളിൽ നിന്നും വിട്ടു നിൽക്കുക. സ്ത്രീകൾക്ക് വാശി നിയന്ത്രിക്കാൻ കഴിയാത്തതുമൂലം മനഃക്ലേശം നേരിടാം. ഭാഗ്യദിനം തിങ്കൾ.