
അരി തിളപ്പിച്ചതോ കഴുകിയതോ ആയ വെള്ളം നമ്മുടെ പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. നൂറ്റാണ്ടുകളായി ഏഷ്യയിലുള്ളവരാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. കഞ്ഞിവെള്ളത്തിലെ ആന്റി ഓക്‌സിഡന്റുകളും അമിനോ ആസിഡുകളും ചർമത്തിന് ധാരാളം ഗുണം ചെയ്യും.
ഗുണങ്ങൾ :
1.ചർമത്തിന്റെ നിറം വർദ്ധിപ്പിച്ച് തിളക്കം നൽകാൻ കഞ്ഞിവെള്ളത്തിന് കഴിയും. ഈ വെള്ളത്തിൽ അന്നജം ധാരാളം അടങ്ങിയിട്ടുള്ളതിനാലാണിത്.
2. ചർമത്തിന്റെ വരൾച്ച മാറ്റി എപ്പോഴും ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
3. കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഫെറുലിക് ആസിഡ് പോലുള്ള ആന്റിഓക്‌സിഡന്റുകൾ ചർമത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഇതിലൂടെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ, ചുവപ്പ്, മുഖക്കുരു, എണ്ണ മയം തുടങ്ങിയ പ്രശ്നങ്ങൾ മാറ്റി യൗവനം നിലനിർത്താൻ സഹായിക്കുന്നു.
ഉപയോഗിക്കേണ്ട രീതി :
1. ടോണർ : ഒരു കോട്ടൺ പാഡ് കഞ്ഞിവെള്ളത്തിൽ മുക്കിയ ശേഷം നന്നായി വൃത്തിയാക്കിയ മുഖത്ത് പുരട്ടുക.
2. ഫേസ് മിസ്റ്റ് : കഞ്ഞിവെള്ളം ഒരു സ്‌പ്രേ ബോട്ടിലിലാക്കി ഫ്രിഡ്‌ജിൽ വയ്‌ക്കുക. ഇത് നിങ്ങൾക്ക് ഇടയ്‌ക്കിടെ മുഖത്ത് സ്‌പ്രേ ചെയ്‌ത് കൊടുക്കാവുന്നതാണ്.
3. ഫേസ് മാസ്‌ക് : അരി കുതിർത്ത് നന്നായി അരച്ചെടുക്കണം അല്ലെങ്കിൽ അരിപ്പൊടി എടുത്ത് അതിലേക്ക് തേൻ, തൈര്, കറ്റാർവാഴ ജെൽ തുടങ്ങിയവ ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 15 - 20 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്.