psc

തിരുവനന്തപുരം: സി.പി.ഒ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ 4 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ചെരിപ്പുമേന്തി പ്രകടനം നടത്തി. പ്രതിഷേധക്കാർ സമരപ്പന്തലിൽ നിന്നും നോർത്ത് ഗേറ്റ് വരെയാണ് ചെരിപ്പുമേന്തി പ്രകടനം നടത്തിയത്.

അഞ്ചു വർഷമായി ഈ തൊഴിലിനു വേണ്ടി രാഷ്ട്രീയക്കാർക്ക് മുന്നിലും ഓഫീസുകളിലുമായി കയറിയിറങ്ങിയപ്പോൾ നമുക്ക് കിട്ടിയത് കുറച്ച് തേഞ്ഞ ചെരിപ്പുകൾ മാത്രമാണെന്നും അവ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപേക്ഷിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. തുട‌ന്ന് ഉദ്യോഗാർത്ഥികൾ അര മണിക്കൂറോളം സെക്രട്ടേറിയറ്റ് നടയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.