തിരുവനന്തപുരം: സർക്കാർ ജീവനക്കാരോട് ഇത്രയും ക്രൂരതയും അവഗണനയും കാണിച്ച സർക്കാർ വേറെയില്ലെന്നും ജീവനക്കാരെ സർക്കാർ നിരന്തരം വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്നും വി.ഡി.സതീശൻ. കേരള എൻ.ജി.ഒ അസോസിയേഷൻ സെക്രട്ടേറിയറ്റ് നടയിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. സുബോധൻ, കെ.സി.സുബ്രഹ്മണ്യൻ, എം.എസ്.ഇർഷാദ്, വട്ടപ്പാറ അനിൽകുമാർ, എം.ജെ.തോമസ് ഹെർബിറ്റ്, ഒ.ടി. പ്രകാശ്, എ.വി.ഇന്ദു ലാൽ, എസ്.പ്രദീപ് കുമാർ, ജി.എസ്.ഉമാശങ്കർ, എ.പി. സുനിൽ, രഞ്ജു, കെ.മാത്യു, ജെ.സുനിൽ ജോസ്, കെ.പി.വിനോദൻ, ജെ. എഡിസൺ, കെ. പ്രദീപൻ, കെ. ബിനോദ്, ജോമി. കെ.ജോസഫ് എന്നിവർ സംസാരിച്ചു.