
ഇന്നാണ് മഹാസൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നത്. ഈ സൂര്യഗ്രഹണം കഴിയുന്നതോടെ ചില നക്ഷത്രക്കാരുടെ ദോഷമെല്ലാം മാറി അവരെ സൗഭാഗ്യം തേടിയെത്തും. ഇവരുടെ കടബാദ്ധ്യതയെല്ലാം മാറി സാമ്പത്തികപരമായ നേട്ടങ്ങളുണ്ടാകും. ഏതെല്ലാം നക്ഷത്രക്കാരുടെ ജീവിതത്തിലാണ് ഇത്തരമൊരു മാറ്റം ഉണ്ടാകാൻ പോകുന്നതെന്ന് നോക്കാം.
1. അശ്വതി
ശ്രേയസ്, കുടുംബ സൗഖ്യം എന്നിവ വർദ്ധിക്കും. അപ്രതീക്ഷിതമായി നല്ല കാര്യങ്ങൾ സംഭവിക്കും. കടബാദ്ധ്യതകൾ ഒഴിയും.
2. ഭരണി
ഗുണകരമായ നേട്ടങ്ങൾ വന്നുചേരും. ധനപരമായ ഉയർച്ചയുണ്ടാകും. സൗഭാഗ്യങ്ങൾ തേടിയെത്തും. അനാവശ്യ ചിന്തകൾ ഒഴിവാക്കി മുന്നോട്ടുപോകുക. മംഗളപരമായ കർമങ്ങളിൽ പങ്കെടുക്കും.
3. രോഹിണി
ആത്മവിശ്വാസം വർദ്ധിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ധനപരമായും ആരോഗ്യപരമായും നല്ല സമയം. വന്നുചേരുന്നതെല്ലാം അനുകൂലമാകും.
4. ചോതി
ജീവിതത്തിൽ പുരോഗതിയുണ്ടാകും. ധനം വന്നുചേരും. ആലസ്യം നീങ്ങും, അപ്രതീക്ഷിത ഉയർച്ചകൾ ഉണ്ടാകും. ജീവിതത്തിൽ എല്ലാം അനുകൂലമാകും.
5. വിശാഖം
സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും. പ്രശ്നങ്ങൾ ഒഴിവാകും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ധനപരമായി വളരെയധികം നേട്ടങ്ങൾ വന്നുചേരും.
6. ഉതൃട്ടാതി
ധനപരമായ നേട്ടങ്ങൾ, പുതിയ കർമരംഗത്ത് പ്രവേശിക്കും, വ്യവഹാരവുമായി ബന്ധപ്പെട്ട് അനുകൂല സമയം. പുതിയ ചുമതലകൾ ഏറ്റെടുക്കും.