bathroom

വീടിന് പുറത്തിറങ്ങിയാൽ ഏ​റ്റവും കൂടുതൽ ആൾക്കാർ പോകാൻ മടിക്കുന്ന സ്ഥലമാണ് പബ്ലിക് ടോയ്‌ലറ്റുകൾ. കാരണം പറയാതെ തന്നെ എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. പൊതുയിടങ്ങളായ ബസ് സ്റ്റാൻ‌ഡുകളിലോ ആശുപത്രികളിലോ ട്രെയിനുകളിലോ ഉളള ടോയ്‌‌ലറ്റുകളെ പലരും വളരെയധികം അറപ്പോടെയാണ് കാണുന്നത്. കൃത്യമായ രീതിയിൽ വൃത്തിയാക്കാത്തതാണ് കാരണം. ശുചീകരണ തൊഴിലാളികൾ കൃത്യമായി ജോലി നിർവഹിച്ചാലും ടോയ്‌ലറ്റ് ഉപയോഗിക്കുന്നവരുടെ അനാസ്ഥയും മറ്റൊരു കാരണമാകാറുണ്ട്.

ഈ പ്രശ്നത്തിനുളള പരിഹാരമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സ്വയം പ്രവർത്തിക്കുന്ന ടോയ്‌ലറ്റാണ് ഇപ്പോഴത്തെ താരം. തുറന്ന് കിടക്കുന്ന ഒരു പബ്ലിക് ടോയ്‌ലറ്റാണ് വീ‌ഡിയോയിലുളളത്. കുറച്ച് നിമിഷങ്ങൾക്കകം തന്നെ ടോയ്‌ലറ്റ് അടയുന്നത് കാണാം. അതിനിടിയിലായി സ്ഥാപിച്ചിരിക്കുന്ന ചെറിയ നിരവധി പൈപ്പുകളിലൂടെ ശക്തിയിൽ വെളളം പമ്പ് ചെയ്ത് ടോയ്‌ലറ്റ് വ‌ൃത്തിയാക്കുന്നതും കാണാം, അതിനുശേഷം ടോയ്‌ലറ്റിന്റെ വാതിലുകൾ തുറക്കുകയും ചെയ്യുന്നത് വീ‌ഡിയോയിൽ വ്യക്തമാണ്, പാരീസിൽ നിന്നുളള ഒരു വീ‌ഡിയോയാണിത്.

This is how a self cleaning public toilet in Paris works 🇫🇷 pic.twitter.com/ZOL5rscehJ

— H0W_THlNGS_W0RK (@HowThingsWork_) April 6, 2024

'ഹൗ തിംഗ്സ് വർക്ക്സ്' എന്ന എക്സ് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീ‌ഡിയോക്ക് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വീ‌ഡിയോ ഇതുവരെ 26 മില്ല്യൺ ആളുകൾ കണ്ടുകഴിഞ്ഞിട്ടുണ്ട്.