കൊല്ലം: കുട്ടികളിൽ ചലച്ചിത്രാസ്വാദനശീലം വളർത്താൻ കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന ശിൽപ്പശാലകളിൽ പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു. കൊല്ലത്തും തലശേരിയിലുമായി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം.

കൊല്ലത്ത് 30 മുതൽ മേയ് 3 വരെയും തലശേരിയിൽ മേയ് 6 മുതൽ 9വരെയുമാണ് ക്യാമ്പുകൾ. താമസവും ഭക്ഷണവും സൗജന്യം. ചലച്ചിത്ര അക്കാഡമിയുടെ ഇൻസ്റ്റഗ്രാം പേജിലെ ഒരു ചലച്ചിത്രരംഗം വിശകലനം ചെയ്ത് ആസ്വാദനം ഒരു മിനിറ്റ് വീഡിയോയായി അവതരിപ്പിച്ചോ അല്ലെങ്കിൽ എഴുതി പി.ഡി.എഫ് ഫോർമാറ്റിലോ അയയ്ക്കുന്ന കുട്ടികളെയാണ് തെരഞ്ഞെടുക്കുക. ഓരോ ക്യാമ്പിലും 70 വീതം കുട്ടികളെ പങ്കെടുപ്പിക്കും.

എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ളവർക്ക് കൊല്ലത്തും മറ്റു ജില്ലക്കാർക്ക് തലശേരിയിലുമാണ് പ്രവേശനം. പ്രായം, പഠിക്കുന്ന ക്ലാസ്, സ്‌കൂൾ, ജില്ല, പൂർണമായ വിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമാക്കിയിരിക്കണം. അപേക്ഷകൾ ആസ്വാദനക്കുറിപ്പ് / വീഡിയോ സഹിതം cifra@chalachitraacademy.org എന്ന ഇ - മെയിൽ വിലാസത്തിൽ 20നകം അയയ്ക്കണം. ഫോൺ: 82898 62049, 97789 48372. വീഡിയോ ലിങ്ക്: https://t.ly/vQOaj.