
അമൃത്‌സർ: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിന്റെ അമ്മ ബൽവീന്ദർ കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ അസാമിലെ ദിബ്രുഗഢ് ജയിലിൽ നിന്ന് പഞ്ചാബിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ മാർച്ചിനിടെ ഞായറാഴ്ചയാണ് അറസ്റ്റിലായത്. 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടനയുടെ തലവനായ അമൃത്പാലിനെ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ദേശ സുരക്ഷാ നിയമം ചുമത്തി ജയിലിലടച്ചത്. അമൃത്പാലിന്റെ ഒമ്പത് കൂട്ടാളികളെയും അറസ്റ്റ് ചെയ്തിരുന്നു. ബൽവീന്ദർ കൗറിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആലം വിജയ് സിംഗ് അറിയിച്ചു. ഫെബ്രുവരി 22 മുതൽ സുവർണ ക്ഷേത്രത്തിന് സമീപം കൗറും മറ്റ് തടവുകാരുടെ ബന്ധുക്കളും നിരാഹാര സമരം നടത്തി വരികയായിരുന്നു.