c

ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിലെ ഗ്രാമത്തിൽ ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ 11കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് സംഭവം.

പെൺകുട്ടി ശനിയാഴ്ച വൈകീട്ട് 5.30ഓടെ ട്യൂഷൻ ക്ലാസിലേക്ക് പോകുന്നവഴി ഒറ്റപ്പെട്ട സ്ഥലത്തേക്ക് തന്നോടൊപ്പം പോകാൻ ആൺകുട്ടി അവളെ പ്രേരിപ്പിക്കുകയും ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 7.30ഓടെയാണ് പെൺകുട്ടി രക്തമൊലിക്കുന്ന നിലയിൽ വീട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് വീട്ടുകാരെ കാര്യങ്ങൾ അറിയിച്ചു. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ബന്ധുക്കൾ പൊലീസുമായി ആൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. പെൺകുട്ടിയും 11കാരനും വ്യത്യസ്ത ജാതിക്കാരായതിനാൽ സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ വലിയ തോതിൽ പൊലീസിനെ നിയോഗിച്ചിരിക്കുകയാണ്. ചികിത്സയിൽ തുടരുന്നതിനാൽ പൊലീസിന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. പെൺകുട്ടിയും 11കാരനും വ്യത്യസ്ത ജാതിക്കാരായതിനാൽ സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ വലിയ തോതിൽ പൊലീസിനെ നിയോഗിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ നില സാരമായി തുടരുകയാണെന്ന് ഡി.സി.പി സുകന്യ ശർമ പറഞ്ഞു. ആശുപത്രിയിലെ പരിശോധനയിൽ ബലാത്സംഗം നടന്നത് വ്യക്തമായിട്ടുണ്ട്. പ്രതിയായ 11കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്നും ഡി.സി.പി പറഞ്ഞു.