
ചെന്നൈ : തമിഴ് സൂപ്പർ സ്റ്റാർ ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. വേർപിരിയാനുള്ള തീരുമാനം 2022ൽ ഇരുവരും പ്രഖ്യാപിച്ചിരുന്നു.
പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. രണ്ട് വർഷമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. എങ്കിലും മക്കളായ യാത്രയുടെയും ലിംഗയുടെയും സ്കൂൾ പരിപാടികളിലും മറ്റും ഇരുവരെയും പങ്കെടുത്തിരുന്നു. രജനീകാന്തിനൊപ്പമാണ് കൊച്ചുമക്കൾ.
2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. 2022 ജനുവരി 17ന് ധനുഷാണ് വേർപിരിയൽ എക്സിലൂടെ പ്രഖ്യാപിച്ചത്.
രജനീകാന്ത് അതിഥി വേഷത്തിൽ എത്തുന്ന ലാൽ സലാം ആണ് ഐശ്വര്യയുടെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറഞ്ഞിയ ചിത്രം. ക്യാപ്റ്റൻ മില്ലർ ആണ് ധനുഷിന്റെ ഒടുവിൽ റിലീസായ ചിത്രം. രായൻ, ഇളയരാജയുടെ ജീവചരിത്രം പറയുന്ന ഇളയരാജ - സംഗീതത്തിന്റെ രാജാവ് എന്നിവയാണ് ധനുഷിന്റെ വരാനിരിക്കുന്ന സിനിമകൾ.