
ഷിംല: സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ എൻ.ഡി.എ സ്ഥാനാർത്ഥി കങ്കണ റണൗട്ട് രംഗത്ത്. മാണ്ഡിയിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും തെറ്റായ പ്രചാരണങ്ങളിലൂടെ അവരെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും കങ്കണ പറഞ്ഞു. ഞാൻ സ്വാഭിമാനിയായ ഹിന്ദുവാണ്. വർഷങ്ങളായി യോഗ- ആയുർവേദ ജീവിതരീതികളാണ് പിന്തുടരുന്നത്. പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങൾ വിലപ്പോവില്ല. ജനങ്ങൾക്ക് എന്നെ നന്നായി അറിയാം, കങ്കണ എക്സിൽ കുറിച്ചു.
സ്വദേശമായ ഹിമാചലിലെ മാണ്ഡിയിൽ നിന്നാണ് കങ്കണ റണൗട്ട് ജനവിധി തേടുന്നത്. പ്രചാരണത്തിൽ ഏറെ മുമ്പിൽ നിൽക്കുന്ന കങ്കണയ്‌ക്ക് മണ്ഡലത്തിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.