fenarbche

ഇസ്താംബൂൾ:തുർക്കിഷ് സൂപ്പർ കപ്പ് ഫൈനലിൽ ഫെനർബാഷെയുടെ പ്രതിഷേധങ്ങളുടെ ഭാഗമായി അരങ്ങേറിയ നാടകീയ രംഗങ്ങൾക്കൊടുവിൽ ഗലത്സരെയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു.

തുടർക്കിഷ് ഫുട്ബാൾ ഫെഡറേഷനോടുള്ല പ്രതിഷേധത്തിന്റെ ഭാഗമായി ഫെനർബാഷെ കോച്ച് സെയ്കി മുറ ഗോളെ ഫൈനലിൽ ക്ലബിന്റെ അണ്ടർ 19 താരങ്ങളെയാണ് കളത്തിലിറക്കിയത്. ഒരുമിനിട്ടിനകം ഗലത്സരെ സ്ട്രൈക്കർ ഇകാർഡി ഗോൾ നേടിയതിന് പിന്നാലെ ഫെനർബാഷെ കോച്ച് തങ്ങളുടെ അണ്ടർ 19 താരങ്ങളെ തിരിച്ച് വിളിക്കുകയും വാക്കൗട്ട് നടത്തുകയമായിരുന്നു. തുടർന്ന് മത്സരം റദ്ദാക്കുകയും ഗലത്സരെയെ ചാമ്പ്യൻമാരാക്കി പ്രഖ്യാപിക്കുകയുമായിരുന്നു. യൂറോപ്പ കോൺഫറൻസ് ലീഗ് ഒന്നാം പാദ ്ക്വാർട്ടറിൽ വ്യാഴാഴ്ച രാത്രി ഒളിമ്പിയാക്കോസിനെ നേരിടേണ്ടതിനാൽ തുർക്കിഷ് സൂപ്പർ കപ്പ് ഫൈനലിൽ തിയതി നീട്ടിവയ്ക്കാണമെന്ന് ആവശ്യപ്പെട്ട് ഫെനർബാഷെ ക്ലബ് അധികൃതർ തുർക്കി ഫുട്ബാൾ അതോറിറ്റിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് തള്ളിക്കളഞ്ഞതോടെയാണ് ഇങ്ങനെയൊരു പ്രതിഷേധത്തിന് ഫെ‌നർബാഷെ ക്ലബ് അധികൃതർ ഒരുങ്ങിയത്. മാർച്ച് 17ന് തുർക്കി സൂപ്പർ ലീഗിൽ ട്രാബ്സോൺപോറിനെതിരായ മത്സരത്തിന് ശേഷമുണ്ടായ സംഭവ വികാസങ്ങളെ തുടർന്ന് രണ്ട് ഫെനർബാഷെ താരങ്ങൾക്ക് തുർക്കി ഫുട്ബാൾ ഫെഡറേഷൻ വിലക്കേർപ്പെടുത്തിയിരുന്നു. മത്സരം അവസാനിച്ചതിന് പിന്നാലെ ഗ്രൗണ്ട് കൈയേറിയ ട്രോബാസോൺപോർ ആരാധകർ ഫെനർബാഷെ താരങ്ങളെ ആക്രമിക്കുകയായായിരുന്നു. ട്രാബ്സോൺപോറിന്റെ തു‌ട‌ർന്നുള്ല ആറ് മത്സരങ്ങളിൽ അവരുടെ ആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ല.

തുടക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിൽ നിന്ന് 1200 ഓളം കിലോമീറ്റർ അകലെ സൺലിയുർഫയിലെ മൈതാന മായിരുന്നു ഫൈനലിന്റെ വേദി.