belli

മാഡ്രിഡ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് രാത്രി തുടക്കമാകും. ബുധനാഴ്ച പുലർച്ചെ 12.30ന് തുടങ്ങുന്ന ഒന്നാം പാദ ക്വാർട്ടർ പോരാട്ടങ്ങളിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലും ആഴ്സനലും ബയേൺ മ്യൂണിക്കും തമ്മിലും ഏറ്റുമുട്ടും. റയൽ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗൊ ബർണബ്യൂവിലും ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലുമാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമിയിൽ റയലും സിറ്റിയും മുഖാമുഖം വന്നിരുന്നു. സെമിയിൽ റയലിനെ വീഴ്ത്തിയ സിറ്റി ഫൈനലിൽ ഇന്ററിനെ കീഴടക്കി ചാമ്പ്യന്മാരാവുകയും ചെയ്തു.

2009/10 സീസണിന് ശേഷം ആദ്യമായാണ് ആഴ്സനൽ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ട‌ർ കളിക്കുന്നത്.

ലൈവ്

സോണി ചാനലുകളിലും സോണി ലിവിലും