
ചെന്നൈ: ചെന്നൈയിൽ ബി.ജെ.പി പ്രവർത്തകനിൽ നിന്ന് പിടിച്ചെടുത്ത 4 കോടി രൂപ കൈമാറണമെന്ന ആദായനികുതി വകുപ്പിന്റെ ആവശ്യം ചെങ്കൽപേട്ട് ജില്ലാകളക്ടർ തള്ളി. 10 ലക്ഷം രൂപയിൽ അധികമുള്ള പണം പിടിച്ചാൽ ആദായ നികുതി വകുപ്പിനെ വിവരം അറിയിക്കണമെന്ന തിരഞ്ഞെടുപ്പ് ചട്ടം പാലിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്താൻ പണം കൈയിൽ കിട്ടേണ്ട കാര്യമില്ലെന്നുമാണ് കളക്ടറുടെ നിലപാട്. പണം തത്കാലം ട്രഷറിയിൽ തന്നെ സൂക്ഷിക്കുമെന്നും ഐ.ടി വകുപ്പിനെ കളക്ടർ അറിയിച്ചു. അതേസമയം, പിടിച്ചെടുത്ത പണവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ.അണ്ണാമലൈ പറഞ്ഞു.