
ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നുക എന്ന് കേട്ടിട്ടില്ലേ. സ്ത്രീകൾക്ക് ചില പുരുഷൻമാരോട് പെട്ടെന്ന് തന്നെ പ്രണയം തോന്നാറുണ്ട്, എന്നാൽ എന്തു ഗുണങ്ങളാണ് സ്ത്രീകളെ ഇവരിലേക്ക് ആകർഷിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ഒറ്റനോട്ടത്തിൽ തന്നെ പുരുഷൻമാരോട് പ്രണയം തോന്നുന്ന സ്ത്രീകളുണ്ട്. സിനിമയിൽ ഒക്കെ കാണുമ്പോലെ പലപ്പോഴും വഴക്കോടെയായിരിക്കും ഇത്തരം ബന്ധങ്ങളുടെ ആരംഭം. സ്ഥിരമായി കലഹത്തിൽ ആകുമെങ്കിലും ഇവരോടുള്ള പ്രണയം തുടരാനാണ് പല സ്ത്രീകളും ആഗ്രഹിക്കുന്നത്.
സ്മാർട്ടായവരോട് പൊതുവെ ആകർഷണം എല്ലാവർക്കും കൂടുതലായിരിക്കും. പക്ഷേ ഓവർസ്മാർട്ട്നെസ് ഇഷ്ടപ്പെടാത്തവരുമുണ്ട്. പുരുഷൻമാരുടെ കാര്യത്തിൽ സ്മാർട്ട്‌നെസ് സ്ത്രീകളെ പെട്ടെന്ന് ആകർഷിക്കുന്ന ഘടകമാണ്,. ഇവരോട് പെൺകുട്ടികൾക്ക് ആരാധനയും പ്രണയവും തോന്നുന്നത് സ്വാഭാവികമാണ്.
ബാഹ്യസൗന്ദര്യം സ്ത്രീകളെ ആകർഷിക്കുമെങ്കിലും പുതിയ കാലത്ത് 90 ശതമാനം സ്ത്രീകളും പുരുഷൻമാരും സ്ത്രീകളും സൗന്ദര്യത്തെക്കാൾ കഴിവിനും സ്വഭാവത്തിനും ആണ് പ്രാധാന്യം നൽകുന്നത്. എന്നാൽ പ്രണയിക്കുന്നവരിൽ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്നവരും നിസാരമല്ല. വാക്‌ചാതുരിയോടെ സംസാരിക്കുന്നവരെയും സ്ത്രീകൾ പെട്ടെന്ന് ഇഷ്ടപ്പെടുന്നു.