isl

മുംബയ്: ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ഒഡിഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി മുംബയ് സിറ്റി എഫ്.സി ഐ.എസ്.എൽ ഷീൽഡിന് അരികിലെത്തി. 21 മത്സരങ്ങളിൽ നിന്ന് മുംബയ്ക്ക് 47 പോയിന്റാണുള്ളത്. ഒരു മത്സരം കൂടി അവ‌ർക്ക് ബാക്കിയുണ്ട്. രണ്ടാം സ്ഥാനത്തുള്ള മോഹൻ ബഗാന് 20 മത്സരങ്ങളിൽ നിന്ന് 42 പോയിന്റാണുള്ളത്. അവ‌ർക്ക് രണ്ട് മത്സരം കൂടി ബാക്കിയുണ്ട്. മൂന്നാം സ്ഥാനത്തുള്ള ഒഡിഷയ്ക്ക് 21 മത്സരങ്ങളിൽ നിന്ന് 39 പോയിന്റാണ് നേടാനായത്.

മുംബയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ജോർഗെ പെരേര ഡിയാസും ചാംഗ്തേയുമാണ് മുംബയ്ക്കായി സ്കോർ ചെയ്തത്. മൗറിഷിയോ ഒഡിഷയ്ക്കായി സ്കോ‌ർ ചെയ്തു.