i-phone

തിരുവനന്തപുരം: തലസ്ഥാനത്ത് ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റ് കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരം ചേംബര്‍ ഒഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ജവഹര്‍നഗറിലെ ചേംബര്‍ ഹൗസില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025ഓടെ ഐ ഫോണുകളുടെ ഇന്ത്യയിലെ നിര്‍മ്മാണം 15 ശതമാനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനെ 2021ല്‍ പറഞ്ഞിരുന്നു. ഇതിന്റെ ഒരു ചെറിയ ശതമാനമെങ്കിലും തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ തനിക്ക് സാധിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.വിഴിഞ്ഞം തുറമുഖം ഏതാണ്ട് പ്രവര്‍ത്തനസജ്ജമായി വരികയാണ്.

ടൂറിസം സാദ്ധ്യതകളുള്ള പ്രദേശങ്ങളിലേക്ക് നേരിട്ട് വികസന ഫണ്ട് ലഭ്യമാക്കുന്ന ഡെസ്റ്റിനേഷന്‍ ഫണ്ടിംഗ് എന്ന പുതിയ രീതിയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ടൂറിസത്തിനും ഐടിക്കുമൊപ്പം ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകള്‍, ഇലക്ട്രോണിക്‌സ് സാമഗ്രികളുടെ നിര്‍മ്മാണം, മികച്ച റിസര്‍ച്ച് സെന്ററുകള്‍, മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള ബ്ലൂ ഇക്കണോമി വിപുലീകരണമൊക്കെ തിരുവനന്തപുരത്ത് നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.