heat

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഏപ്രിൽ 11 വരെ രണ്ടുഡിഗ്രി സെൽഷ്യസ് മുതൽ നാലുഡിഗ്രിവരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാടാണ് ഉയർന്ന താപനിലയ്ക്ക് സാധ്യത. ഇന്ന് ജില്ലയിൽ 41 ഡിഗ്രി വരെ താപനില ഉയരാം. കൊല്ലത്ത് താപനില 40 ഡിഗ്രിയായി ഉയരുമെന്നും മുന്നറിയിപ്പുണ്ട്.