recipe

ഹൽവ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ഹൽവയുടെ പേരിനൊപ്പം ചേർക്കുന്നൊരു ജില്ലതന്നെ കേരളത്തിലുണ്ട്. പൈനാപ്പിൾ, കരിക്ക്, ഈന്തപ്പഴം, മാമ്പഴം, അരി, അവൽ എന്നിങ്ങനെ പലതരത്തിലെ ഹൽവകൾ നമ്മൾ കഴിച്ചിട്ടുണ്ടായിരിക്കും. എന്നാൽ മുട്ട കൊണ്ട് തയ്യാറാക്കുന്ന ഹൽവ എത്രപേർ രുചിച്ചിട്ടുണ്ടാവും? 'ആസ്‌മഗ്രേ9' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് മുട്ടകൊണ്ട് ഹൽവ തയ്യാറാക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ആറ് മുട്ട, ഒരു കപ്പ് പഞ്ചസാര, ഒരു പാൽപ്പൊടി, ഒരു കപ്പ് നെയ്യ്, ഒരു കപ്പ് ക്രീം എന്നിവയാണ് മുട്ട ഹൽവ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ആദ്യം ഒരു പാനിൽ മുട്ട പൊട്ടിച്ചെടുക്കണം. ഇതിലേയ്ക്ക് പഞ്ചസാര, പാൽപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം. അടുത്തതായി പാനിൽ നെയ്യ് ചേർത്ത് ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന മിക്‌സ് ചേർത്ത് നന്നായി ഇളക്കിയെടുക്കണം. എല്ലാം നന്നായി വെന്തുകഴിയുമ്പോൾ അതിലേയ്ക്ക് ക്രീം ചേർത്ത് ഇളക്കണം. ശേഷം പത്തുമിനിട്ട് അടച്ചുവച്ച് വേവിക്കാം. അവസാനം നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവകൂടി ചേർത്തുകഴിഞ്ഞാൽ മുട്ട ഹൽവ തയ്യാർ.

മുട്ട ഹൽവയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇത് എന്താണ് തയ്യാറാക്കിയിരിക്കുന്നതെന്നും, തന്റെ മരണത്തിന് കാരണമെന്നും മറ്റും, നരകമെന്നും ചിലർ കമന്റ് ചെയ്തു. കൂടുതൽ പേരും ഈ പുതിയ വിഭവത്തെ വിമർശിക്കുകയാണ് ചെയ്തത്.

View this post on Instagram

A post shared by Asma Grey (@asmagray9)