sensex

കൊച്ചി: ചരിത്രത്തിലാദ്യമായി 75,000 തൊട്ട ബോംബെ ഓഹരി സൂചികയായ സെൻസെക്സ് ലാഭമെടുപ്പിൽ നേട്ടം നിലനിറുത്താനാകാതെ താഴേക്ക് നീങ്ങി. മൂന്ന് ദിവസം തുടർച്ചയായി റെക്കാഡുകൾ കീഴടക്കിയ ഓഹരി സൂചികകൾ ഇന്നലെ നേരിയ നഷ്ടത്തോടെ വ്യാപാരം പൂർത്തിയാക്കി. ഇതോടെ ഇന്ത്യയിലെ വിവിധ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 400 ലക്ഷം കോടി രൂപ കവിഞ്ഞു. വിദേശ ധനകാര്യ സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപകരും മത്സരിച്ച് പണം മുടക്കുന്നതാണ് ഇന്ത്യൻ ഓഹരി വിപണികൾക്ക് വൻ കരുത്ത് നൽകുന്നത്. മൂന്ന് വർഷത്തിനിടെയാണ് ഓഹരികളിൽ മുൻപൊരിക്കലുമില്ലാത്ത വിധം മുന്നേറ്റം ദൃശ്യമായത്. ചെറുകിട, ഇടത്തരം കമ്പനികളുടെ മുതൽ കടലാസ് സ്ഥാപനങ്ങളുടെ ഓഹരികളുടെ വരെ വില ഇക്കാലയളവിൽ അസാധാരണമായ നേട്ടം കൈവരിച്ചു.

സെൻസെക്സ് ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ റെക്കാഡ് ഉയരമായ 75,124.28 എത്തിയതിന് ശേഷം നിക്ഷേപകർ ലാഭമെടുപ്പിലേക്ക് നീങ്ങിയതോടെ 59 പോയിന്റ് നഷ്ടത്തോടെ 74,683.70ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 22,768.40ൽ എത്തി റെക്കാഡിട്ട ശേഷം 24 പോയിന്റ് നഷ്ടവുമായി 22,642.75ൽ എത്തി.

ഐ. സി. ഐ. സി. ഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുക്കി, എൻ. ടി. പി. സി, ടാറ്റ സ്റ്റീൽ, ഇൻഡിഗോ, വേദാന്ത, സൊമാറ്റോ തുടങ്ങിയ ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന തലത്തിലെത്തി.

പ്രതീക്ഷ പ്രവർത്തന ഫലങ്ങളിൽ

ജനുവരി മുതൽ മാർച്ച് വരെയുള്ള ത്രൈമാസക്കാലയളവിൽ രാജ്യത്തെ പ്രമുഖ കമ്പനികൾ മികച്ച പ്രവർത്തന ഫലം കാഴ്ചവെക്കുമെന്ന പ്രതീക്ഷയാണ് വിപണിക്ക് കരുത്താകുന്നത്. ഇതോടൊപ്പം പൊതു തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ. ഡി. എ വീണ്ടും അധികാരത്തിലെത്താനുള്ള സാദ്ധ്യതയും നിക്ഷേപകരിൽ ആവേശം സൃഷ്ടിച്ചു. അമേരിക്കയിൽ സാമ്പത്തിക രംഗം മികച്ച വളർച്ച നേടുന്നതിനാൽ മുഖ്യ പലിശ കുറയാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തുന്നത്. അതിനാൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കൂടുതൽ സജീവമായി.

സ്വ​ർ​ണ​ക്കു​തി​പ്പ് ​തു​ട​രു​ന്നു പ​വ​ൻ​@52,800​ ​രൂപ

കൊ​ച്ചി​:​ ​പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ളും​ ​അ​മേ​രി​ക്ക​യി​ലെ​ ​നാ​ണ​യ​പ്പെ​രു​പ്പ​ ​ഭീ​ഷ​ണി​യും​ ​ഇ​ന്ന​ലെ​ ​സ്വ​ർ​ണ​ ​വി​ല​യി​ൽ​ ​കു​തി​പ്പു​ണ്ടാ​ക്കി.​ ​സു​ര​ക്ഷി​ത​ ​നി​ക്ഷേ​പ​മെ​ന്ന​ ​നി​ല​യി​ൽ​ ​വാ​ങ്ങ​ൽ​ ​താ​ത്പ​ര്യം​ ​കൂ​ടി​യ​തോ​ടെ​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​വി​ല​ ​ഔ​ൺ​സി​ന് 2,350​ ​ഡോ​ള​റി​ന് ​മു​ക​ളി​ലെ​ത്തി.​ ​ഇ​തോ​ടെ​ ​ഇ​ന്ന​ലെ​ ​സം​സ്ഥാ​ന​ത്ത് ​പ​വ​ൻ​ ​വി​ല​ 200​ ​വ​ർ​ദ്ധി​ച്ച് 52,800​ ​രൂ​പ​യി​ലെ​ത്തി.​ ​ഗ്രാ​മി​ന്റെ​ ​വി​ല​ 20​ ​രൂ​പ​ ​കൂ​ടി​ 6,575​ ​രൂ​പ​യി​ലെ​ത്തി.​ ​ഇ​ന്ന​ലെ​ ​ര​ണ്ട് ​ത​വ​ണ​യാ​ണ് ​കേ​ര​ള​ത്തി​ലെ​ ​സ്വ​ർ​ണ​ ​വി​ല​യി​ൽ​ ​മാ​റ്റ​മു​ണ്ടാ​യ​ത്.​ ​പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​മു​ൻ​പൊ​രി​ക്ക​ലു​മി​ല്ലാ​ത്ത​ ​ത​ര​ത്തി​ൽ​ ​ക​ലു​ഷി​ത​മാ​കു​ക​യാ​ണ്.​ ​ഇ​തി​നാ​ൽ​ ​വി​വി​ധ​ ​കേ​ന്ദ്ര​ ​ബാ​ങ്കു​ക​ൾ​ ​ആ​വേ​ശ​ത്തോ​ടെ​ ​സ്വ​ർ​ണം​ ​വാ​ങ്ങി​ക്കൂ​ട്ടു​ക​യാ​ണ്.
അ​മേ​രി​ക്ക​യി​ലെ​ ​നാ​ണ​യ​പ്പെ​രു​പ്പ​ ​ക​ണ​ക്കു​ക​ളാ​കും​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​അ​ടു​ത്ത​ ​നീ​ക്കം​ ​നി​ശ്ച​യി​ക്കു​ക.​ ​ഇ​പ്പോ​ഴ​ത്തെ​ ​ട്രെ​ൻ​ഡ് ​തു​ട​ർ​ന്നാ​ൽ​ ​പ​വ​ൻ​ ​വി​ല​ ​ഈ​ ​മാ​സം​ ​ത​ന്നെ​ 54,000​ ​രൂ​പ​ ​ക​ട​ക്കാ​ൻ​ ​ഇ​ട​യു​ണ്ടെ​ന്ന് ​വ്യാ​പാ​രി​ക​ൾ​ ​പ​റ​യു​ന്നു.