s

ന്യൂഡൽഹി: ബി.ജെ.പിക്ക് മറുപടി നൽകാൻ താൻ പാർലമെന്റിൽ ഉണ്ടാകണമെന്ന് ജനങ്ങൾ ആ​ഗ്രഹിക്കുന്നെന്നും കുടുംബവും പാർട്ടിയും പറഞ്ഞാൽ മത്സരിക്കുമെന്നും റോബർട്ട് വാദ്ര. തന്നെ ബിസിനസുകാരനായിട്ടല്ല രാഷ്ട്രീയക്കാരനായിട്ടാണ് ജനങ്ങൾ കാണുന്നത്. ബി.ജെ.പിയുടേത് മത രാഷ്ട്രീയമാണെന്നും അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയെ നേരിടാനാണ് ആഗ്രഹിക്കുന്നത്. 1999 മുതൽ അമേഠിയുമായി ആത്മബന്ധമുണ്ട്. തനിക്കെതിരെ സ്മൃതി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നേരിട്ടത്. ഗാന്ധി കുടുംബത്തിന്റെ ഭാ​ഗമായതിനാൽ കേന്ദ്രം ഏറെ ബുദ്ധിമുട്ടിച്ചു. രാജ്യത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നും ജനങ്ങൾ വിളിക്കുന്നുണ്ട്. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കും. ആർക്കും തന്നെ സമീപിക്കാം. എന്നിലെ നല്ലത് തിരിച്ചറിഞ്ഞ്, ഞാൻ മത്സരിക്കണമെന്ന് ആ​ഗ്ര​ഹിക്കുന്ന ജനങ്ങളോട് ബഹുമാനമുണ്ടെന്നും വാദ്ര പറഞ്ഞു.