ucl

പാരീസ് : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ ഇന്ന് രാത്രി സ്പാനിഷ് ക്ളബ് ബാഴ്സലോണയും ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും ഏറ്റുമുട്ടും. മറ്റൊരു ക്വാർട്ടർ ഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡും ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് ഇരുമത്സരങ്ങളുടെയും കിക്കോഫ്.

പി.എസ്.ജിയുടെ ഹോംഗ്രൗണ്ടിലാണ് ഇന്ന് ബാഴ്സലോണയുടെ ആദ്യപാദ ക്വാർട്ടർ ഫൈനൽ. 2019/20 സീസണിന് ശേഷം ആദ്യമായാണ്ബാ ഴ്സലോണ ക്വാർട്ടർ ഫൈനലിലെത്തുന്നത്. അഞ്ച് തവണ കിരീടം നേടിയിട്ടുള്ള ബാഴ്സ കഴിഞ്ഞ രണ്ട് സീസണുകളിലും ഗ്രൂപ്പ് റൗണ്ടിൽ പുറത്താവുകയായിരുന്നു. 2014/15 സീസണിലാണ് ബാഴ്സലോണ അവസാനമായി കിരീടം നേടിയത്. ഇത്തവണ പ്രീ ക്വാർട്ടറിൽ ഇറ്റാലിയൻ ക്ളബ് നാപ്പോളിയെ മറികടന്നാണ് ബാഴ്സ ക്വാർട്ടറിലേക്ക് കടന്നത്. ആദ്യ പാദ പ്രീക്വാർട്ടറിൽ 1-1ന് സമനിലയിൽ പിരിഞ്ഞ ബാഴ്സ രണ്ടാം പാദത്തിൽ 3-1ന് ജയിക്കുകയായിരുന്നു.

തങ്ങളുടെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് പി.എസ്.ജി ഇന്ന് ക്വാർട്ടറിനിറങ്ങുന്നത്.2019/20 സീസണിൽ ഫൈനലിലെത്തിയതാണ് ലീഗ് ചരിത്രത്തിലെ അവരുടെ ഏറ്റവും മികച്ച പ്രകടനം. 2020/21 സീസണിൽ സെമിഫൈനലിൽ പുറത്തായിരുന്നു.കഴിഞ്ഞ രണ്ട് സീസണുകളിലും പ്രീ ക്വാർട്ടർ കടക്കാനായിരുന്നില്ല. ഇത്തവണ പ്രീ ക്വാർട്ടറിൽ സ്പാനിഷ് ക്ളബ് റയൽ സോസിഡാഡിനെ ഇരുപാദങ്ങളിലും കീഴടക്കിയാണ് പി.എസ്.ജി എത്തുന്നത്. ആദ്യ പാദത്തിൽ 2-0ത്തിനും രണ്ടാം പാദത്തിൽ 2-1നുമായിരുന്നു വിജയം.

ഈ സീസണിൽ ഇതുവരെ

പാരീസ് എസ്.ജി

8 കളികൾ

4 വിജയം

2 സമനില

2 തോൽവി

13 ഗോളുകൾ

ബാഴ്സലോണ

8 കളികൾ

5 വിജയം

1 സമനില

2 തോൽവി

16 ഗോളുകൾ

അത്‌ലറ്റിക്കോ മാഡ്രിഡ്

8 കളികൾ

5 വിജയം

2 സമനില

1 തോൽവി

19 ഗോളുകൾ

ബൊറൂഷ്യ ഡോർട്ട്മുണ്ട്

8 കളികൾ

4 വിജയം

3 സമനില

1 തോൽവി

10 ഗോളുകൾ