kerala-story

തിരുവനന്തപുരം: കേരള വിരുദ്ധവും മുസ്ലീം വിരുദ്ധവുമെന്നും ആർ.എസ്.എസ് അജൻഡയെന്നും എൽ.ഡി.എഫും, യു.ഡി.എഫും ആരോപിക്കുന്ന വിവാദ സിനിമ 'കേരള സ്റ്റോറി' ഇടവകകളിൽ പ്രദർശിപ്പിക്കുന്നതിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ ഭിന്നത രൂക്ഷം. ബി.ജെ.പിയുടെ കെണിയിൽ വീണാണ് കെ.സി.ബി.സിയിലെ ഒരു വിഭാഗം പ്രദർശനത്തിന് മുൻകൈ എടുക്കുന്നതെന്ന ആരോപണം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചൂടേറിയ വിഷയമായി.

കേരള കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ ആഹ്വാന പ്രകാരമാണ് ഇടുക്കി രൂപതയിൽ ചിത്രം പ്രദർശിപ്പിച്ചത്. പിന്നാലെ, താമരശേരി രൂപതയും പ്രദർശനത്തിന് ഒരുങ്ങുകയാണ്. ചിത്രം മുസ്ലീം വിരുദ്ധം മാത്രമാണെന്ന് കരുതരുതെന്നും ആർ.എസ്.എസ് കെണിയിൽ വീഴരുതെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി ഉദ്ദേശിച്ചത് ക്രൈസ്തവ സഭകളെയാണ്.

ഇടവകകളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തത്തെത്തി.അത്തരം കെണിയിൽ വീഴരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയും, ചിത്രം മതസ്പർദ്ധ ഉളവാക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുന്നറിയിപ്പ് നൽകിയതോടെ വിവാദം കനത്തു. അതിനിടെ തലശേരി രൂപത പിന്മാറി.

കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇടവകകളിലെ ചിത്ര പ്രദർശനമെന്ന് പറയുന്ന ബി.ജെ.പി, ഇക്കാര്യം പ്രചാരണ വിഷയമായതിന്റെ ആഹ്ളാദത്തിലാണ്. കുട്ടികൾ പ്രണയ ബന്ധത്തിൽപ്പെട്ട് വഴി തെറ്റിപ്പോകാതിരിക്കാനുള്ള ബോധവത്കരണമാണെന്നാണ് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ ജാഗ്രതാ കമ്മിഷന്റെ ന്യായീകരണം. സിറോ മലബാർ സഭയും ഇതിനെ അനുകൂലിച്ചു.

എന്നാൽ, നുണകളെ ആസ്പദമാക്കിയുള്ള സിനിമ പ്രദർശിപ്പിച്ചത് ചിലരുടെ രാഷ്ട്രീയ അജൻഡയിൽ വീണതിനാലാണെന്ന യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ കൂറിലോസിന്റെ പ്രതികരണം ഇക്കാര്യത്തിലുള്ള ഭിന്നത പ്രകടമാക്കി.വെറുപ്പും വിദ്വേഷവുമല്ല, സ്നേഹത്തിന്റെ സുവിശേഷമാണ് യേശുദേവന്റെ അനുയായികൾ പ്രചരിപ്പിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

അമിത എതിർപ്പ് വിനയായി

കേരളത്തിനകത്തും പുറത്തും മാസങ്ങൾക്ക് മുമ്പ് പ്രദർശിപ്പിച്ച 'കേരള സ്റ്റോറി' കാര്യമായ പ്രതികരണം സൃഷ്ടിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞയാഴ്ച ദൂർദർശനിൽ കാണിച്ചത് തിരഞ്ഞെടുപ്പ് കാലത്തെ ബി.ജെ.പി അജൻഡയാണെന്നായി സി.പി.എമ്മും കോൺഗ്രസും.പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് അവർ പരാതി നൽകിയതോടെ, ചിത്രം കാണാൻ കൂടുതൽപേർ കൗതുകം കാട്ടിയത് അനാവശ്യ പബ്ലിസിറ്റി നേടിക്കൊടുത്തു.

 ഇ​ടു​ക്കി​യ്ക്ക് ​പി​ന്നാ​ലെ '​കേ​ര​ള​ ​സ്‌​റ്റോ​റി​'​ ​പ്ര​ദ​ർ​ശി​പ്പി​ക്കാൻ താ​മ​ര​ശേ​രി​ ​രൂ​പ​ത​യും

കോ​ഴി​ക്കോ​ട്/​ക​ണ്ണൂ​ർ​:​ ​ഇ​ടു​ക്കി​ ​രൂ​പ​ത​യ്ക്ക് ​പി​ന്നാ​ലെ​ ​വി​വാ​ദ​ ​സി​നി​മ​ ​'​ദ​ ​കേ​ര​ള​ ​സ്‌​റ്റോ​റി​'​ ​പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ​ ​താ​മ​ര​ശേ​രി​ ​രൂ​പ​ത​യും.​ ​രൂ​പ​ത​യ്ക്ക് ​കീ​ഴി​ലെ​ ​കെ.​സി.​വൈ.​എം​ ​യൂ​ണി​റ്റു​ക​ളി​ൽ​ ​ശ​നി​യാ​ഴ്ച​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​ഇ​ട​വ​ക​ക​ളി​ലെ​ ​കു​ടും​ബ​ ​കൂ​ട്ടാ​യ്മ​ക​ളി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സി​നി​മ​യു​ടെ​ ​ലി​ങ്ക് ​അ​യ​ച്ചു​ന​ൽ​കി​യി​രു​ന്നു.​ ​അ​തി​ന് ​പു​റ​മെ​യാ​ണ് ​പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​വും.

സി​നി​മ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ ​ഇ​ടു​ക്കി​ ​രൂ​പ​ത​യെ​ ​അ​ഭി​ന​ന്ദി​ച്ചും​ ​അ​ത് ​മാ​തൃ​ക​യാ​ണെ​ന്നും​ ​വ്യ​ക്ത​മാ​ക്കി​യാ​ണ് ​പ്ര​ദ​ർ​ശ​നം​ ​ന​ട​ത്തു​ന്ന​ത്.​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ത്തി​രി​ക്കെ​ ​ദൂ​ര​ദ​ർ​ശ​ൻ​ ​വ​ഴി​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ ​സി​നി​മ​യ്ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധം​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​അ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ഇ​ടു​ക്കി​ ​രൂ​പ​ത​ ​സി​നി​മ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​പി​ന്നി​ൽ​ ​രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് ​താ​മ​ര​ശേ​രി​ ​രൂ​പ​ത​ ​കെ.​സി.​വൈ.​എം​ ​ഡ​യ​റ​ക്ട​ർ​ ​ജോ​ർ​ജ്ജ് ​വെ​ള്ള​ക്കാ​കു​ടി​യി​ൽ​ ​പ​റ​ഞ്ഞു.​ ​നി​രോ​ധി​ത​ ​സി​നി​മ​യ​ല്ല.​ ​പ്ര​ദ​ർ​ശ​നം​ ​മു​സ്ലി​ങ്ങ​ൾ​ക്ക് ​എ​തി​ര​ല്ല.​ ​മു​സ്ലിം​ ​സ​മു​ദാ​യ​ത്തെ​ ​ഇ​ക​ഴ്ത്തി​ക്കാ​ണി​ക്കാ​നു​ള്ള​ ​ശ്ര​മ​മ​ല്ല.​ ​തീ​വ്ര​മാ​യ​ ​ചി​ന്ത​യോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സം​ഘ​ട​ന​ക​ളും​ ​വ്യ​ക്തി​ക​ളും​ ​ഉ​ണ്ടെ​ന്ന​ ​തി​രി​ച്ച​റി​വ് ​സ​ഭ​യ്ക്കു​ണ്ട്.​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​ന്ന​ ​യ​ഥാ​ർ​ത്ഥ​ ​സം​ഭ​വ​മാ​ണ് ​സി​നി​മ.​ ​അ​ത് ​പ്ര​ദ​ർ​ശി​പ്പി​ച്ച​തി​ൽ​ ​ഇ​ടു​ക്കി​ ​രൂ​പ​ത​യെ​ ​ഒ​റ്റ​പ്പെ​ടു​ത്തേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​അ​ജ​ണ്ട​ ​വ​ച്ചു​ള്ള​ ​പ്ര​ണ​യ​ങ്ങ​ൾ​ക്ക് ​എ​തി​രെ​ ​ബോ​ധ​വ​ത്ക​ര​ണം​ ​അ​നി​വാ​ര്യ​മാ​ണെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം,​ ​'​കേ​ര​ള​ ​സ്‌​റ്റോ​റി​'​ ​പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ​ ​ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ​ത​ല​ശ്ശേ​രി​ ​അ​തി​രൂ​പ​ത​ ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ ​സി​നി​മ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന​ത് ​അ​തി​രൂ​പ​ത​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​സ്താ​വ​ന​യ​ല്ല.​ ​അ​തി​രൂ​പ​ത​യ്ക്കു​ ​കീ​ഴി​ലെ​ ​കെ.​സി.​വൈ.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​വേ​ശം​ ​കാ​ട്ടി​യ​തി​നെ​ ​തു​ട​ർ​ന്ന് ​അ​ങ്ങ​നെ​ ​തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​താ​ണ്.​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് ​കെ.​സി.​വൈ.​എ​മ്മി​ന്റേ​താ​യി​ ​വ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​രൂ​പ​ത​യു​ടേ​ത​ല്ല.​ ​പ്ര​ണ​യ​ച്ച​തി​ ​ഉ​ണ്ടെ​ന്ന​ത് ​ശ​രി​യാ​ണ്.​ ​എ​ന്നാ​ൽ,​ ​സി​നി​മ​യ്ക്ക് ​പി​ന്നി​ൽ​ ​ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ ​രാ​ഷ്ട്രീ​യ​ത്തോ​ട് ​യോ​ജി​പ്പി​ല്ല.​ ​മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കാ​നി​രി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സി​നി​മ​ ​പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ​ഔ​ദ്യോ​ഗി​ക​ ​തീ​രു​മാ​നം.