
കൊച്ചി: പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ സുരിന്ദർ ചൗള സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. അതിനിടെ വിവിധ ബാങ്കുകളുമായി കൈകോർത്ത് ഉപഭോക്താക്കളെ നിലനിറുത്താനുള്ള ശ്രമത്തിലാണ് പേടിഎം ആപ്പ്.