kalyan

കൊച്ചി: ഉത്സവകാലം ആഘോഷമാക്കാൻ രണ്ടിരട്ടി കളക്ഷനുമായി പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സ് ഒരുങ്ങി. ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്‌സ് വെയർ, സാരി, എത്ത്‌നിക് വെയർ, പാർട്ടി വെയർ എന്നീ ശ്രേണികളിൽ രാജ്യത്തെ ഏറ്റവും വലിയ കളക്ഷനുകളാണ് ഇവിടെയുള്ളത്. ഗാഗ്രാ, ലെഹംഗ, ഷെറാറ, അറബിക് ലാച്ച എന്നിവയിൽ കാശ്മീരി, ലകനൗവി, ഹൈദരാബാദി, അഫ്ഗാനി പാറ്റേണുകളാണ് ഇത്തവണത്തെ പ്രത്യേകത.
കല്യാൺ സിൽക്‌സിന്റെ ഇൻഹൗസ് ഡിസൈൻ ടീമിന്റെ പ്രൊഡക്ഷൻ ഹൗസുകളിൽ രൂപകല്പന ചെയ്ത ഈ കളക്ഷനുകൾ ഏറ്റവും കുറഞ്ഞ വിലയിലാണ് അവരുടെ ഷോറൂമുകളിലൂടെ ലഭ്യമാക്കുന്നത്. വിഷുവിന് ട്രെഡിഷണൽ കേരള വെയർ, ന്യൂജെൻ പാർട്ടി വെയർ, കസവ് സാരി എന്നിവയുടെ വിപുല ശേഖരം ലഭ്യമാണ്. വിഷു ദിനത്തിൽ കല്യാൺ ഷോറൂമുകൾ പ്രവർത്തിക്കും.