vijaykanth

ഹൈദരാബാദ് : പരിക്ക് മൂലം കളിക്കാനെത്താത്ത ലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗയ്ക്ക് പകരം ശ്രീലങ്കൻ യുവ ലെഗ്സ്പിന്നർ വിജയകാന്ത് വിയാസ്കാന്തിനെ ടീമിലെടുത്ത് സൺറൈസേഴ്സ് ഹൈദരാബാദ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ആർ.സി.ബിക്ക് വേണ്ടി കളിച്ച ഹസരംഗയെ കഴിഞ്ഞ താരലേലത്തിലാണ് 1.5 കോടി പ്രതിഫലത്തിന് സൺറൈസേഴ്സ് സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞമാസം ലങ്കയ്ക്ക് വേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ ഹസരംഗയ്ക്ക് ഇതുവരെ സൺറൈസേഴ്സിനൊപ്പം ചേരാനായില്ല. ഇതോടെയാണ് പകരക്കാരനെ എടുക്കാൻ തീരുമാനിച്ചത്. ലങ്കയ്ക്ക് വേണ്ടി ഒരു ട്വന്റി-20 മത്സരം കളിച്ചിട്ടുള്ള വിജയകാന്തിന് 50 ലക്ഷം രൂപയാണ് പ്രതിഫലം.