
ലാഹോർ : അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച തീരുമാനം പിൻവലിച്ച പേസർ മുഹമ്മദ് ആമിറിനെയും സ്പിന്നർ ഇമാദ് വാസിമിനെയും ഈ മാസം 18ന് തുടങ്ങുന്ന ന്യൂസിലാൻഡിനെതിരായ അഞ്ച് ട്വന്റി-20കളുടെ പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തി.ഒത്തുകളിക്കേസിൽ വിലക്കിലായിരുന്ന ആമിർ 2020ൽ ടീമിൽ തിരിച്ചെത്തിയെങ്കിലും പരിശീലകരുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ നവംബറിലാണ് ഇമാദ് വാസിം വിരമിക്കൽ പ്രഖ്യാപിച്ചത്. പുതിയ ചീഫ് സെലക്ടർ മുഹമ്മദ് യൂസഫാണ് ഇരുവരുടെയും തീരുമാനം മാറ്റാൻ വഴിയൊരുക്കിയത്.