dog

ഗാന്ധിനഗർ: ഗുജറാത്തിലെ ദ്വാരകയിൽ തെരുവുനായ ആക്രമണത്തിൽ 11കാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിനടുത്തുള്ള

പഴത്തോട്ടത്തിലെ പേരമരത്തിന് അടുത്തേക്ക് എത്തിയ പുരി പിപ്രോത്രയെയാണ് നായകൾ കടിച്ചുകീറിയത്. കുട്ടിയുടെ നിലവിളി കേട്ട് ബന്ധു ഓടിയെത്തിയെങ്കിലും കുട്ടിയ്ക്ക് ഗുരുതര പരിക്കുകളുണ്ടായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലും തലയിലുമാണ് ഗുരുതര പരിക്കേറ്റത്. അടുത്തിടെയായി ഇത്തരത്തിലുണ്ടാവുന്ന നാലാമത്തെ സംഭവമാണ് ഇതെന്നും ഉടൻ പരിഹാരം വേണമെന്നും പ്രദേശവാസികൾ അറിയിച്ചു.