uti-logo

കൊച്ചി: യു. ടി. ഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 8500 കോടി രൂപ കവിഞ്ഞു. പദ്ധതിയുടെ നിക്ഷേപത്തിന്റെ 68 ശതമാനത്തോളം ലാർജ് ക്യാപ് ഓഹരികളിലാണ്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഫോസിസ്, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, എസ്.ബി.ഐ, കോട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റാ സ്റ്റീൽ, സിപ്ല തുടങ്ങിയവയിലാണ് 41 ശതമാനം നിക്ഷേപവും. ഓഹരികളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ നിക്ഷേപം നടത്താൻ തിരഞ്ഞെടുക്കുന്നതാണ് പദ്ധതിയുടെ രീതി.
2005ലാണ് പദ്ധതി ആരംഭിച്ചത്. ഓഹരിയിൽ നിക്ഷേപം വളർത്തിയെടുക്കാനും ദീർഘകാല വളർച്ച തേടാനും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പദ്ധതിയായാണ് യു. ടി. ഐ വാല്യൂ ഫണ്ട് കണക്കാക്കപ്പെടുന്നത്.