
കൊച്ചി: പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ഡിസംബർ 31ന് അവസാനിച്ച ഒൻപത് മാസക്കാലയളവിൽ 4,274.7 കോടിയുടെ വരുമാനം നേടി. മുൻവർഷത്തെക്കാൾ 19.4 ശതമാനമാണ് വർദ്ധന. നികുതിക്ക് മുൻപുള്ള ലാഭം 23 ശതമാനം ഉയർന്ന് 216.7 കോടി രൂപയിലെത്തി. അറ്റാദായം 12.5 ശതമാനം ഉയർന്ന് 56 കോടി രൂപയായി. മുൻവർഷം ഇതേ കാലയളവിൽ 49.7 കോടി രൂപയാണ് അറ്റാദായം.
അവലോകന കാലയളവിൽ വരുമാനം 16.9 ശതമാനം ഉയർന്ന് 1,426.5 കോടി രൂപയായി.